ധാക്ക: ബംഗ്ലാദേശില്‍ നിന്നും ഷേഖ് ഹസീനയെ പുറത്താക്കി ഇടക്കാല സര്‍ക്കാരിന്റെ തലപ്പത്ത് എത്തിയ മുഹമ്മദ് യൂനസിന് കാലിടറുന്നോ? സൈന്യം ഭരണം പിടിച്ചെടുക്കുമെന്ന സാഹചര്യം കൈവന്നതോടെ വീണ്ടും ജമാ അത്തെ ഇസ്ലാമിക്കാരെ തെരുവില്‍ കലാപത്തിന് ഇറക്കുമെന്ന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുഹമ്മദ് യൂനസ്. തന്റെ ഇടക്കാല സര്‍ക്കാരിനെ കുറെക്കാലത്തേക്ക് കൂടി നിലനിര്‍ത്താനാണ് മുഹമ്മദ് യൂനസ് ഉന്നമിടുന്നത്. ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗം തുടങ്ങിവെച്ച കലാപത്തിനൊടുവില്‍ 2024 ആഗസ്ത് അഞ്ചിനാണ് മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയ്‌ക്ക് ബംഗ്ലാദേശില്‍ നിന്നും അധികാരം വിട്ടൊഴിഞ്ഞ് ഇന്ത്യയില്‍ അഭയം തേടേണ്ടി വന്നത്.
മുഹമ്മദ് യൂനസിന്റെ നാളുകള്‍ എണ്ണപ്പെട്ടതായി കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2025 ഡിസംബറില്‍ പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നും ഈ ഇടക്കാല സര്‍ക്കാര്‍ പരിപാടി നിര്‍ത്തണമെന്നും സൈന്യത്തലവന്‍ കഴിഞ്ഞ ദിവസം മുഹമ്മദ് യൂനസിന് അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ 2026 ജൂണില്‍ തെരഞ്ഞെടുപ്പ് നടത്താനേ കഴിയൂ എന്നാണ് മുഹമ്മദ് യൂനസ് സൈന്യത്തോട് പറയുന്നത്.
ബംഗ്ലാദേശ് സൈന്യത്തെ വെല്ലുവിളിച്ച് ബംഗ്ലാദേശിലെ ഇടക്കാലസര്‍ക്കാരിന്റെ നേതാവ് മുഹമ്മദ് യൂനസ്. സൈന്യം പല കാര്യങ്ങളിലും മുഹമ്മദ് യൂനസിനെ വെല്ലുവിളിക്കാന്‍ തുടങ്ങിയതോടെയാണ് മുഹമ്മദ് യൂനസ് സൈന്യത്തിനെതിരെ ഭീഷണി മുഴക്കുന്നത്. അധികാരം പിടിക്കാന്‍ സൈന്യം വന്നാല്‍ ജമാ അത്തെ ഇസ്ലാമിക്കാരുടെ നേതൃത്വത്തില്‍ വീണ്ടും ബംഗ്ലാദേശില്‍ കലാപമുണ്ടാക്കാനാണ് മുഹമ്മദ് യൂനസിന്റെ ശ്രമം.
സൈന്യം മാത്രമല്ല, പ്രധാന പ്രതിപക്ഷപാര്‍ട്ടിയായ ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും മുഹമ്മദ് യൂനസിനെതിരെ തിരിഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടത്തണമെന്ന് ആവശ്യപ്പെടുകയാണ് ഖാലിദ സിയ. തെരഞ്ഞെടുപ്പ് ഉടനെ നടത്തിയാല്‍ തനിക്ക് അധികാരത്തില്‍ ഏറാന്‍ കഴിയുമെന്ന് ഖാലിദ സിയ കണക്കുകൂട്ടുന്നു. കാരണം മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ പാര്‍ട്ടിയെ നിരോധിച്ചിരിക്കുകയാണ് മുഹമ്മദ് യൂനസിന്റെ ഇടക്കാല സര്‍ക്കാര്‍. അതിനാല്‍ ഷേഖ് ഹസീനയുടെ അവാമി ലീഗിന് മത്സരിക്കാന്‍ കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: