Kerala

കിസ്ത്യാനികള്‍ ഈഴവരെ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോവുകയാണെന്നും ലൗ ജിഹാദ് കുറച്ചേയുള്ളൂവെന്നും വെള്ളാപ്പള്ളി

Published by

കോട്ടയം: ഏറ്റവും കൂടുതല്‍ ആളുകളെ പ്രലോഭിപ്പിച്ചും പ്രീണിപ്പിച്ചും മതപരിവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത് ക്രിസ്ത്യന്‍ സഭയിലെ ഒരു വിഭാഗമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ‘കത്തോലിക്കരാണെന്ന് ഞാന്‍ പറയുന്നില്ല. ഇന്ത്യയിലാണെങ്കിലും കേരളത്തിലാണെങ്കിലും ഏറ്റവും കൂടുതല്‍ ആളുകളെ പ്രലോഭിപ്പിച്ചും പ്രീണിപ്പിച്ചും മതപരിവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത് അവരാണ്. ഈഴവരെയും പട്ടികജാതിക്കാരെയുമാണ് മതപരിവര്‍ത്തനം ചെയ്യുന്നത്.’ യൂണിയന്‍ ഈഴവ മഹാസംഗമത്തില്‍ വെള്ളാപ്പളളി പറഞ്ഞു.
ക്രിസ്ത്യാനികളുമായി തട്ടിച്ചുനോക്കുമ്പോള്‍ മതപരിവര്‍ത്തനത്തില്‍ മുസ്‌ലിംകള്‍ വെറും നാമമാത്രമാണ്. ക്രിസ്ത്യാനികള്‍ കൂട്ടത്തോടെ കുടുംബത്തോടെ തട്ടിക്കൊണ്ടുപോവുകയാണ് നമ്മുടെ ആളുകളെ. ലൗ ജിഹാദില്ലെന്നല്ല പറയുന്നത്. കുറച്ചേയുള്ളൂ.
മലപ്പുറം ജില്ലയില്‍ ഈഴവ സമുദായത്തിന് ഒരൊറ്റ എയ്ഡഡ് സ്‌കൂളോ കോളേജോ കുടിപ്പള്ളിക്കൂടമോ ഇല്ല. എത്രയോ പ്രാവശ്യം എന്റെ സമുദായത്തിന് വേണ്ടി ഞാന്‍ കരഞ്ഞുപറഞ്ഞു. ഒരു വിദ്വേഷമല്ല, എന്റെ സമുദായത്തിന്റെ ദുഃഖമാണ്, സങ്കടമാണ്…നിങ്ങള്‍ തരണേ…തരണേ എന്ന്. കരഞ്ഞുപറഞ്ഞിട്ടു പോലും ഒറ്റെണ്ണം തന്നില്ലെന്ന് മാത്രമല്ല ആലുവ മണപ്പുറത്ത് വച്ച് കണ്ട പരിചയം പോലും സര്‍ക്കാര്‍ കാണിച്ചില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by