കോഴിക്കോട് : പുതിയ ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായ അഗ്നിബാധയില്‍ ചീഫ് സെക്രട്ടറിക്ക് ഉടന്‍ റിപ്പോര്‍ട്ട് കൈമാറുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. അഗ്‌നിരക്ഷാ സേനയുടെയും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെയും റിപ്പോര്‍ട്ട് ലഭിച്ചു.കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ടില്‍ അവ്യക്തതയുളളതിനാല്‍ അത് പരിശോധിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
സ്ഥലത്തെ കച്ചവടക്കാരുടെ ആശങ്ക പരിഹരിക്കും. പഴയ കെട്ടിടങ്ങളുടെ സുരക്ഷ വിശദമായി പരിശോധിക്കണം. സംസ്ഥാന തലത്തില്‍ ആണ് നടപടി വേണ്ടത്.കഴിഞ്ഞ ഞായറാഴ്ച വൈകിട്ടുണ്ടായ വന്‍ അഗ്നിബാധയില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍.
വസ്ത്രവ്യാപാര ശാലയില്‍ ഞായറാഴ്ച വൈകിട്ട് 4.50 ഓടെയുണ്ടായ തീപിടുത്തം ആറ് മണിക്കൂര്‍ നീണ്ട ദൗത്യത്തിലാണ് നിയന്ത്രണ വിധേയമായത്. ബസ് സ്റ്റാന്‍ഡ് കെട്ടിട സമുച്ചയത്തിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് ടെക്സ്‌റ്റൈല്‍സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. കാലിക്കറ്റ് ടെക്സ്‌റ്റൈല്‍സിന്റെ ഗോഡൗണ്‍ അടക്കം കത്തിനശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: