തിരുവനന്തപുരം: രജിസ്ട്രേഷന്‍ ഓഫീസുകളില്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സംവിധാനം നിലവില്‍ വന്നു. മുഴുവന്‍ പണമിടപാടുകളും ഇ-പെയ്മെന്റ് സംവിധാനത്തിലേക്ക് മാറി.
ഇതുവഴി കക്ഷികള്‍ക്ക് ഫീസിനത്തിലുള്ള വലിയ തുകകള്‍ അക്കൗണ്ടുകളില്‍ നിന്നും പിന്‍വലിച്ച് സബ്രജിസ്ട്രാര്‍ ഓഫീസുകളില്‍ നേരിട്ട് ഒടുക്കേണ്ട സാഹചര്യം ഒഴിവാകും. കൂടാതെ പണമിടപാടുകള്‍ സുതാര്യമാകുകയും സൗകര്യപ്രദമാകുകയും ചെയ്യുമെന്നും വകുപ്പ് അവകാശപ്പെടുന്നു. വലിയ തുകകള്‍ ഓഫീസുകളില്‍ കൈകാര്യം ചെയ്യുന്നതും, ട്രഷറിയില്‍ ഒടുക്കുന്നതുമായി ബന്ധപ്പെട്ട ഓഫീസുകളിലെ ബുദ്ധിമുട്ട് മാറുകയും, തുകകള്‍ ഓഫീസുകളില്‍ സൂക്ഷിക്കുന്നതില്‍ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങള്‍ക്കും ശാശ്വത പരിഹാരമാകുകയും ചെയ്യും . ഒരു ജില്ലയിലെ ആധാരം ജില്ലക്കകത്ത് ഏത് രജിസ്ട്രാറാഫീസിലും രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം, രജിസ്ട്രേഷന് ഓണ്‍ലൈന്‍ ആയി തീയ്യതിയും സമയവും നിശ്ചയിക്കുന്നതിനുള്ള ഓണ്‍ലൈന്‍ ടോക്കന്‍ സമ്പ്രദായം, ഓണ്‍ലൈന്‍ ഗഹാന്‍ രജിസ്ട്രേഷന്‍, പഴയ ആധാര പകര്‍പ്പുകള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നതിനുള്ള നടപടി എന്നിവ പൂര്‍ത്തികരിച്ചു. പോക്കുവരവുകള്‍ എളുപ്പത്തിലാക്കുന്നതിന് റവന്യൂ – രജിസ്ട്രേഷന്‍ വകുപ്പുകളുടെ സോഫ്റ്റ്വെയറുകള്‍ പരസ്പരം ബന്ധിപ്പിച്ച് നടപടികള്‍ സുഗമമാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: