Wednesday, May 21, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആനുകൂല്യങ്ങള്‍ നിഷേധിച്ച് പിന്നാക്ക അവഗണന

Janmabhumi Online by Janmabhumi Online
May 21, 2025, 08:35 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ്തന്നെ കേരളത്തില്‍ ഒരു സമരമുഖം തുറന്നിരിക്കുന്നു. പട്ടികജാതി, പട്ടിക വര്‍ഗ, പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ ലംപ്‌സം ഗ്രാന്റ് അടക്കമുള്ള ആനുകൂല്യങ്ങള്‍ കാലങ്ങളായി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കേരളത്തിലെ ഹിന്ദുസംഘടനകള്‍ ഒറ്റക്കെട്ടായി പ്രതിഷേധമുയര്‍ത്തുന്നു. ഹിന്ദു ഐക്യവേദി സാമൂഹ്യനീതി കര്‍മ സമിതിയുടെ നേതൃത്വത്തില്‍ എല്ലാ സമുദായ സംഘടനാ നേതാക്കളും ഒരുമിച്ച് ഇന്ന് എല്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലും മാര്‍ച്ചും ധര്‍ണയും നടത്തും. നവകേരളത്തിലേക്ക് പുതുവഴി എന്ന പ്രഖ്യാപനവുമായി പിണറായി സര്‍ക്കാര്‍ നാലാം വര്‍ഷം കൊണ്ടാടുന്ന കാലത്താണ് സാമൂഹ്യനീതിക്കായി പ്രക്ഷോഭം ആരംഭിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന അട്ടപ്പാടിയിലെ വനവാസി യുവാവ് മധു മുതല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ കൊടിയ പീഡനം നേരിടേണ്ടിവന്ന ദളിത് യുവതി ബിന്ദു വരെയുള്ളവര്‍ ഈ സര്‍ക്കാരിന്റെ നെറികെട്ട ഇരട്ടമുഖമാണ് പുറത്തുകൊണ്ടുവരുന്നത്. നവോത്ഥാനമെന്നും പുരോഗമനമെന്നുമൊക്കെയുള്ള ഓമനപ്പേരുകള്‍ക്കുള്ളില്‍ ഒളിച്ചുവച്ചിരിക്കുന്ന ധാര്‍ഷ്ട്യവും വിവേചനവുമാണ് ഈ സംഭവങ്ങള്‍ വിളിച്ചു പറയുന്നത്. പരാതി പറയാന്‍ പോലും ഭയക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ പെരുമാറ്റത്തില്‍ നിന്ന് പ്രകടമാണ്.

വിദ്യാഭ്യാസ മേഖലയില്‍ വലിയ വഞ്ചനയാണ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ നേരിടുന്നതെന്നു കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ആനുകൂല്യങ്ങള്‍ക്കായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നീക്കിവച്ച ഫണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് വകമാറ്റി ചെലവഴിച്ചുവെന്ന് കണ്ടെത്തിയത് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലാണ്. ലംപ്‌സംഗ്രാന്റും സ്‌കോളര്‍ഷിപ്പും അടക്കമുള്ള ആനുകൂല്യങ്ങള്‍ ആറ് വര്‍ഷമായി കുടിശ്ശികയാണ്. ഇ -ഗ്രാന്റ് ലഭിക്കുന്നില്ല. ഹോസ്റ്റല്‍ ഫീസ് ലഭിക്കുന്നില്ല. കേന്ദ്രീയ വിദ്യാലയങ്ങളില്‍ വിദ്യാലയ വികാസ് നിധി എന്ന പേരില്‍ അടച്ച പണം പോലും വിദ്യാര്‍ത്ഥികള്‍ക്ക് തിരികെ നല്കിയിട്ടില്ല. 3.60 കോടി രൂപയാണ് ഈയിനത്തിലുള്ളത്. ഗ്രാന്റുകള്‍ രണ്ടുവര്‍ഷത്തിലധികമായി മുടങ്ങിയതിനാല്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. കോഴ്സുകള്‍ കഴിഞ്ഞിട്ടും സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ട ട്യൂഷന്‍ ഫീസും മറ്റ് ഫീസുകളും കിട്ടാത്തതിനാല്‍ കോളജ് അധികൃതര്‍ ടിസി നല്‍കുന്നില്ല. ഹാള്‍ടിക്കറ്റുകളും റിസള്‍ട്ടും തടഞ്ഞുവെക്കുന്നതും സാധാരണമാണ്.

2017-18 ല്‍ പ്രവേശനം നേടിയ 4.16 ലക്ഷം വിദ്യാര്‍ത്ഥികളില്‍ പത്ത് ശതമാനത്തിനും 2020- 21ല്‍ പ്രവേശനം നേടിയ 4.12 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 12 ശതമാനത്തിനും ലംപ്
സംഗ്രാന്റ് നല്‍കിയിട്ടില്ല. പട്ടികജാതി, പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളുടെ അപര്യാപ്തതകള്‍ പരിഹരിക്കാനും നടപടിയില്ല. ഇത്തരം പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും
പരിഹാരം കാണാനും പഴയതുപോലെ വിദ്യാര്‍ത്ഥി സംഘടനകളോ അദ്ധ്യാപക സംഘടനകളോ രംഗത്തിറങ്ങാത്തതും അനീതിയുടെ ആഴം കൂട്ടിയിട്ടുണ്ട്.

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥ നേരിടുന്ന ഒരു വിദ്യാര്‍ത്ഥിക്ക് മുന്നേറുന്നതിന് വേണ്ടി ഭരണഘടന നല്കിയ അവകാശങ്ങളാണ് കേരളത്തില്‍ പരസ്യമായി അവഗണിക്കുന്നത്. സര്‍ക്കാര്‍ പറയുന്ന നവകേരളത്തിന്റെ ഈ പുതുവഴിയില്‍ എങ്ങോട്ടെന്ന് അറിയാതെ ഗതികെട്ട് നില്ക്കുന്ന ഒരു സമൂഹമാണ് നിവേദനവും മാര്‍ച്ചും ധര്‍ണയുമായി രംഗത്തിറങ്ങുന്നത്. യഥാര്‍ത്ഥത്തില്‍ വിവേചനം നടമാടുന്നതെവിടെയാണെന്നതിന്റെ ഉത്തരമാണിതെല്ലാം. സാമൂഹ്യനീതിക്ക് വേണ്ടി നടക്കുന്ന ഈ പ്രക്ഷോഭം സര്‍ക്കാരിന്റെ മാത്രമല്ല, അനാവശ്യ വിവാദങ്ങളില്‍ കുടുങ്ങി ജാതിയും മതവും പറഞ്ഞ് തമ്മിലടിക്കുന്നവരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്.

Tags: backward classesdenying benefitsKerala Government
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സഹകരണം പഠിപ്പിക്കുമ്പോള്‍

Article

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി; രാഷ്‌ട്രീയ മൗഢ്യങ്ങളുടെ ബാക്കിപത്രം

Kerala

പി എം ആവാസ് യോജനയോട് കേരള സര്‍ക്കാര്‍ കാട്ടുന്നത് നിഷേധാത്മകതയെന്ന് രാജീവ് ചന്ദ്രശേഖര്‍, പരിഹാരം തേടി കേന്ദ്രത്തെ സമീപിച്ചു

Kerala

ക്ഷേമ പെൻഷൻ ഉൾപ്പെടെ കൊടുക്കാൻ പണമില്ല: കഴിഞ്ഞ ആഴ്ച എടുത്ത 2000 കോടിക്ക് പുറമെ 1000 കോടി കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

Kerala

കേരപദ്ധതി വായ്പ തുകയും വകമാറ്റി; വിശദീകരണം ചോദിച്ച് ലോകബാങ്ക്

പുതിയ വാര്‍ത്തകള്‍

ഇത് ഇന്ത്യൻ സൈന്യം , തൊട്ടാൽ പൊള്ളുമെന്ന് പാകിസ്ഥാന് മനസിലായിക്കാണും : ശത്രുക്കളുടെ ബങ്കറുകൾ ചിന്നിച്ചിതറുന്ന വീഡിയോ പുറത്ത് വിട്ടു

പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ തകർന്ന മസ്ജിദ് നന്നാക്കാൻ ഇന്ത്യൻ സൈന്യത്തിന്റെ സഹായം ; മേൽക്കൂര നന്നാക്കി, സോളാർ പാനലുകൾ സ്ഥാപിച്ചു

അമ്പാനെ, നമുക്ക് ഒരു ചായ കുടിച്ചാലോ; മെയ് 21അന്താരാഷ്‌ട്ര ചായ ദിനം

ഛത്തീസ്ഗഡിൽ 26 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന; കൊല്ലപ്പെട്ടവരിൽ മുതിർന്ന നേതാവ് നമ്പാല കേശവറാവു എന്ന ബസവരാജും

സ്വന്തം രാജ്യത്തെ കുട്ടികൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തി പാക് സൈന്യം , 4 കുഞ്ഞുങ്ങൾ മരിച്ചു : സംഭവത്തിൽ കരസേനാ മേധാവി മുനീറിനെതിരെ ജനരോഷം

ലക്ഷദ്വീപിലെ ടൂറിസത്തിന് ഫെറി ബോട്ട് വിഴിഞ്ഞത്തെത്തി; കസ്റ്റംസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒരാഴ്ചക്കുള്ളില്‍ ബോട്ട് മടങ്ങും

ആരാണ് ‘ജാട്ട് രന്ധാവ’, യൂട്യൂബർ പാകിസ്ഥാനിൽ ആരെയാണ് കണ്ടുമുട്ടിയത് ? ജ്യോതി മൽഹോത്രയുടെ കുറ്റസമ്മതത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

സ്കൂളുകളിൽ മണി മുഴങ്ങാറായി; ഫിറ്റ്‌നസ് തേടി സ്‌കൂളുകളും ബസുകളും, ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ക്ലാസുമായി മോട്ടോര്‍വാഹന വകുപ്പ്

103 അമൃത് ഭാരത് സ്റ്റേഷനുകള്‍ പ്രധാനമന്ത്രി നാളെ രാഷ്‌ട്രത്തിന് സമര്‍പ്പിക്കും; മുഖ്യ അതിഥിയായി സുരേഷ് ഗോപിയും ജോർജ് കുര്യനും

മുപ്പത് പവലിയനുകളിലായി 90-ൽ പരം സംസ്കാരങ്ങൾ ; ഇത്തവണത്തെ ദുബായ് ഗ്ലോബൽ വില്ലേജിൽ അരങ്ങേറിയത് നാല്പത്തിനായിരത്തോളം കലാപരിപാടികൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies