ആലപ്പുഴ: തീരദേശഹൈവേ സ്ഥലമെടുപ്പില്‍ മല്‍സ്യമേഖലയ്‌ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് നിയമസഭാ സമിതി. വേമ്പനാട് കായല്‍ പാക്കേജ് നടപ്പാക്കുമെന്നും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി സിറ്റിംഗില്‍ ചെയര്‍മാന്‍ കൂടിയായ പി പി ചിത്തരഞ്ജന്‍ എം.എല്‍.എ. വ്യക്തമാക്കി.
തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നേരിടുന്ന പ്രശ്നങ്ങളില്‍ വേഗത്തില്‍ പരിഹാരം കാണുന്നതിന് നിയമസഭാസമിതി ഇടപെടല്‍ നടത്തും. തീരദേശ ഹൈവേ സ്ഥലമെടുപ്പ് എല്ലാവരെയും വിശ്വസത്തിലെടുത്തുകൊണ്ടേ നടത്തൂ. ബന്ധപ്പെട്ട രാഷ്‌ട്രീയ സംഘടനകള്‍, ജനപ്രതിനിധികള്‍, സാമുദായിക നേതാക്കള്‍ എന്നിവരോടൊപ്പം ചര്‍ച്ചകള്‍ നടത്തി അഭിപ്രായങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
മത്സ്യത്തൊഴിലാളികള്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ആവശ്യം ന്യായമാണെന്നും ഉദ്യോഗസ്ഥതലത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. പീലിംഗ് തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള കൃത്യമായ ഇടപെടല്‍ സഭാസമിതി നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: