Categories: News

പാകിസ്ഥാന് സൈന്യത്തിന് ഇന്ത്യയുടെ രഹസ്യം ചോര്‍ത്തിയ ജ്യോതി മൽഹോത്രയെ സംഘിയാക്കി ജിഹാദി സൈറ്റുകള്‍

പേര് ഹിന്ദുവായാല്‍ അവര്‍ എന്ത് കുറ്റം ചെയ്താലും സംഘിയാക്കുന്ന രീതി ഇടത്-ജിഹാദി-എന്‍ജിഒ ലോബിയുടെ സ്ഥിരം പദ്ധതിയാണ്. പാകിസ്ഥാനു വേണ്ടി ചാരപ്പണി നടത്തിയതിന്‍റെ പേരില്‍ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്ത ജ്യോതി മല്‍ഹോത്രയുടെ പേര് കണ്ടതോടെ ജ്യോതി സംഘിയാണ് എന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ ശക്തമായിരുന്നു.

Published by

ന്യൂദല്‍ഹി: പേര് ഹിന്ദുവായാല്‍ അവര്‍ എന്ത് കുറ്റം ചെയ്താലും സംഘിയാക്കുന്ന രീതി ഇടത്-ജിഹാദി-എന്‍ജിഒ ലോബിയുടെ സ്ഥിരം പദ്ധതിയാണ്. പാകിസ്ഥാനു വേണ്ടി ചാരപ്പണി നടത്തിയതിന്റെ പേരില്‍ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്ത ജ്യോതി മല്‍ഹോത്രയുടെ പേര് കണ്ടതോടെ ജ്യോതി സംഘിയാണ് എന്ന പ്രചാരണം സമൂഹമാധ്യമങ്ങളില്‍ ശക്തമായിരുന്നു.

പ്രത്യേകിച്ചും ഹരിയാന എന്നത് ബിജെപിയുടെ ഭരണത്തിലിരിക്കുന്ന സംസ്ഥാനമായതിനാലും ജ്യോതിയുടെ മേല്‍ സംഘിപ്പട്ടം ചാര്‍ത്താന്‍ പ്രത്യേക തിടുക്കം ഉണ്ടായിരുന്നു. പക്ഷെ ജ്യോതി മല്‍ഹോത്രയുടെ മാദകത്വം മുതലാക്കിയാണ് ന്യൂദല്‍ഹിയിലുള്ള പാകിസ്ഥാന്റെ ഹൈകമ്മീഷന്‍ ഓഫീസില്‍ ഉദ്യോഗസ്ഥനായ ഡാനിഷ് എന്ന എഹ്സാന്‍ ഉര്‍ റഹ്മാന്‍ എന്ന ഉദ്യോഗസ്ഥന്‍ അവരെ ഇന്ത്യയുടെ രഹസ്യം ചോര്‍ത്തുന്നതിന് നിയോഗിച്ചത്. അതിനായി എഹ് സാന്‍ ഉര്‍ റഹ്മാന്‍ എന്ന ഡാനിഷ് ജ്യോതി മല്‍ഹോത്രയ്‌ക്ക് നിരവധി സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നതായി പറയുന്നു. ഒപ്പം വിവാഹ വാഗ്ദാനവും നല്‍കിയിരുന്നതായി പറയുന്നു.

പിടിക്കപ്പെടുന്നയാളുടെ പേര് ഹിന്ദുവായാല്‍ അവര്‍ എങ്ങിനെയാണ് സംഘി ആകുന്നത് ? അവരുടെ രാഷ്ടീയം എന്താണ്, എന്താണ് അവരുടെ പശ്ചാത്തലം, അവരുടെ പ്രവര്‍ത്തികള്‍ എന്നൊന്നും നോക്കാതെ ഇവര്‍ ഹിന്ദുവിനെ ക്രിമിനലായാലും സംഘിയാക്കും.

ജ്യോതി മൽഹോത്രയെ ദീര്‍ഘകാലത്തേക്ക് ഇന്ത്യയില്‍ നിന്നും രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശേഷിയുള്ള ചാരവനിതയാക്കി വളര്‍ത്തിയെടുക്കാനായിരുന്നു പാകിസ്ഥാന്‍ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരുടെ പദ്ധതി.പക്ഷെ അതിന് മുന്‍പേ കയ്യോടെ പിടിക്കപ്പെട്ടു.

ജ്യോതി മല്‍ഹോത്ര രണ്ട് തവണ പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. അപ്പോഴെല്ലാം ഫാത്തിമ എന്ന പേര് സ്വീകരിച്ച് മുസ്ലിം വനിതയായാണ് ഇവര്‍ അഭിനയിച്ചത്. മാത്രമല്ല, ഇപ്പോള്‍ പാകിസ്ഥാന്‍ ഭരിയ്‌ക്കുന്ന ഭരണാധികാരികളുടെ പല അടുത്ത ആളുകളുമായും ജ്യോതി മല്‍ഹോത്ര കൂടിക്കാഴ്ച നടത്തിയിരുന്നു.

അവർ അവിടെ പോയി കണ്ടത് മറിയം നവാസ് എന്ന പഞ്ചാബ് മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇവര്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ജ്യേഷ്ഠന്റെ മകളാണ്. പാക് സൈനിക ഉദ്യോഗസ്ഥരേയും രഹസ്യസേനാ ഉദ്യോഗസ്ഥരേയും ജ്യോതി മല്‍ഹോത്ര കണ്ടിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക