പാലക്കാട് :റാപ്പര്‍ വേടന്റെ പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ക്ക് പരിക്ക്.തിരക്ക് നിയന്ത്രിക്കാനായി പൊലീസ് ലാത്തി വീശി.
കുഴഞ്ഞു വീണവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഉള്‍പ്പടെ സംഘാടകര്‍ക്കെതിരെയും പൊലീസ് ലാത്തി വീശി.
പരിപാടിക്കിടെ പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പരിപാടി.തിരക്ക് നിയന്ത്രിക്കാന്‍ നിരവധി തവണ ലാത്തി ചാര്‍ജ് നടത്തേണ്ടി വന്നു.
മന്ത്രിമാരായ എംബി രാജേഷും ഒ ആര്‍ കേളുവും ഉള്‍പ്പെടെ ഉളളവര്‍ ഇരിക്കുന്ന സ്ഥലത്തേക്ക് ആളുകള്‍ തള്ളിക്കയറിയ സാഹചര്യം ഉണ്ടായതോടെയാണ് ലാത്തി വീശിയത്. വേടന്റെ വേദിയിലേക്കും ആളുകള്‍ ചാടി കയറി.
ചെറിയകോട്ട മൈതാനത്തായിരുന്നു പരിപാടി .ആറ് മണിക്ക് തുടങ്ങേണ്ട പരിപാടി ഏഴ് മണിക്കാണ് തുടങ്ങിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്ന് പാട്ട് മാത്രം പാടി വേടന്‍ പരിപാടി അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: