കോഴിക്കോട് : താമരശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കരുതെന്ന ആവശ്യവുമായി കുടുംബം ബാലാവകാശ കമ്മീഷനെ സമീപിച്ചു.പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ട സാഹചര്യത്തിലാണ് ഷഹബാസിന്റെ കുടുംബം പരാതി നല്‍കിയത്.
ജുവനൈല്‍ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തില്‍ വെച്ചായിരുന്നു കുറ്റാരോപിതരായ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത്. ഈ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് കെഎസ്യുവും എംഎസ്എഫും രംഗത്ത് വന്നിരുന്നു.തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റുകയും ജുവനൈല്‍ ഹോമില്‍ പരീക്ഷയ്‌ക്കുള്ള സജ്ജീകരണം ഒരുക്കുകയുമായിരുന്നു.
ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസുകാരുടെ ഫെയര്‍വെല്‍ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷമുണ്ടാക്കിയത്.തര്‍ക്കത്തിന്റെ തുടര്‍ച്ചയായിട്ടാണ് വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയത്.ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷഹബാസിനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലച്ചോറിലേറ്റ ക്ഷതത്തെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ വിദ്യാര്‍ത്ഥി ജീവന്‍ നിലനിര്‍ത്തിയ വിദ്യാര്‍ത്ഥി പിന്നീട് മരണത്തിന് കീഴടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: