നാഗ്പുര്‍ ; ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട പാസ്റ്ററെ കാണുന്നതിനായി ഇന്ത്യന്‍ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് യുവതി നിയന്ത്രണരേഖ കടന്നു. നാഗ്പുര്‍ സ്വദേശിയായ സുനിത (43) ആണ് കാര്‍ഗില്‍ വഴി പാക്കിസ്ഥാനിലെത്തിയത്. മകനെ കാര്‍ഗിലിലെ അതിര്‍ത്തി ഗ്രാമത്തില്‍ ഉപേക്ഷിച്ചാണ് സുനിത പാക്കിസ്ഥാനിലേക്ക് കടന്നതെന്നാണ് റിപ്പോര്‍ട്ട് .അതിര്‍ത്തിയില്‍ ഇത്ര രൂക്ഷമായ സംഘര്‍ഷവും ആക്രമണങ്ങളും ഉണ്ടായിട്ടും സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് സുനിത എങ്ങനെ കടന്നുവെന്നതില്‍ അന്വേഷണം ഊര്‍ജിതമാണ്.
പാസ്റ്ററെ കാണാന്‍ പാക്കിസ്ഥാനിലേക്ക് പോകാന്‍ സുനിത നേരത്തെ രണ്ടുപ്രാവശ്യം അതിര്‍ത്തിയില്‍ എത്തിയിരുന്നുവെങ്കിലും അട്ടാരിയില്‍ വച്ച് മടക്കി അയയ്‌ക്കുകയായിരുന്നു.
മേയ് 14നാണ് പതിനഞ്ചുകാരനായ മകനെ കാര്‍ഗിലിലെ അതിര്‍ത്തി ഗ്രാമമായ ഹന്ദര്‍മാനില്‍ ഉപേക്ഷിച്ച് സുനിത പോയത്. താന്‍ പോയി മടങ്ങി വരാമെന്നും ഇവിടെ തന്നെ കാത്തു നില്‍ക്കണമെന്നും നിയന്ത്രണരേഖയ്‌ക്കരികില്‍ നിര്‍ത്തിയ ശേഷം പറഞ്ഞുവെന്നാണ് മകന്‍ മൊഴി നല്‍കിയത്. സുനിത മടങ്ങി വരാതിരുന്നതോടെ ഗ്രാമവാസികള്‍ മകനെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.തുടര്‍ന്ന് സുനിതയുടെ ഫോണും മറ്റ് വിവരങ്ങളും വിശദമായി പൊലീസ് പരിശോധിച്ചു.അതേസമയം, അതിര്‍ത്തി കടന്നെത്തിയ യുവതിയെ പാക്കിസ്ഥാനിലെ ഗ്രാമീണര്‍ പിടികൂടി സൈന്യത്തിന് കൈമാറിയെന്നാണ് റിപ്പോര്‍ട്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: