തിരുവനന്തപുരം: മുതലപ്പൊഴിയില്‍ നാട്ടുകാരുടെ പ്രതിഷേധം സംഘര്‍ഷത്തിലെത്തി. മണല്‍ മാറ്റാനുളള ഡ്രഡ്ജിംഗ് നടക്കുന്നില്ലെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
സംഘടിച്ചെത്തിയ നാട്ടുകാര്‍ ഹാര്‍ബര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിലേക്ക് തള്ളിക്കയറി.സ്ഥലത്തെത്തിയ പൊലീസുകാരുമായി നാട്ടുകാര്‍ ഏറ്റുമുട്ടി.
സംഘര്‍ഷത്തിനിടയില്‍ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു. ജനാല തകര്‍ത്തയാളെ പിടികൂടിയ പൊലീസിന്റെ നേരെ മത്സ്യത്തൊഴിലാളികള്‍ പാഞ്ഞടുത്തെങ്കിലും ഇയാളെ പൊലീസുകാര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: