പത്തനംതിട്ട: വീട്ടുകാര്‍ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് വീടുവിട്ട് പോയ 15കാരനെയും രണ്ട് സുഹൃത്തുക്കളെയും കണ്ടെത്തി. ബുധനാഴ്ച വൈകുന്നേരം 5.30 ന് പന്തളം സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ഇവര്‍ നാടുവിട്ടത് .
രാത്രി വൈകിയും കുട്ടികളെ കാണാത്തതിനാല്‍ വീട്ടുകാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. വീടുവിട്ടിറങ്ങിയ 15കാരന്റെ അമ്മയുടെ മൊഴിപ്രകാരം രാത്രി ഒന്നിന് പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നാടുവിടാന്‍ ഇറങ്ങിയവര്‍ സ്‌കൂളില്‍ പഠിക്കുന്നവരാണ്.ഇതില്‍ രണ്ടുപേര്‍ ബന്ധുക്കളുമാണ്. സ്റ്റേഷനില്‍ പരാതി നല്‍കിയ വീട്ടമ്മ മകനെ കഴിഞ്ഞദിവസം വഴക്ക് പറഞ്ഞെന്ന് പൊലീസിനെ അറിയിച്ചിരുന്നു. ഇതിനിടെ കുട്ടികളില്‍ ഒരാള്‍ ഫോണ്‍ ഓണാക്കിയപ്പോള്‍ പൊലീസ് ഇവരുടെ ലൊക്കേഷന്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് പന്തളം കുരമ്പാലയില്‍നിന്ന് കുട്ടികളെ കണ്ടെത്തി.എങ്ങനെയെങ്കിലും പണം കണ്ടെത്തി ട്രെയിനില്‍ എറണാകുളത്തേക്കു കടക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. അടൂര്‍ ജെഎഫ്എം കോടതിയില്‍ ഹാജരാക്കിയ കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: