Samskriti

തുളസി നടുമ്പോഴും വളര്‍ത്തുമ്പോഴും ശ്രദ്ധിക്കേണ്ട ചില വാസ്തു കാര്യങ്ങൾ

Published by

വേണ്ട രീതിയില്‍ വെള്ളമൊഴിച്ചു സംരക്ഷിയ്‌ക്കാന്‍ സാധിച്ചില്ലെങ്കില്‍ തുളസി വളര്‍ത്തരുത്. ഇത് ഉണങ്ങിപ്പോകുന്നത് ദോഷങ്ങള്‍ വരുത്തും. വടക്കുകിഴക്ക് ദിശയിലായാലാണ് തുളസി വയ്‌ക്കാന്‍ ഏറ്റവും ഉത്തമം. വീടിന്റെ മുന്‍വശത്തായോ പിന്‍വശത്തായോ ഇതു വയ്‌ക്കാം.

ഞായറാഴ്ചകളിലും ഏകാദശി ദിവസങ്ങളിലും തുളസിയില്‍ നിന്നും ഇല പറിയ്‌ക്കരുതെന്നാണ് വിശ്വാസം. ശിവഭഗവാന് തുളസിയില പൂജിയ്‌ക്കരുത്. ശിവന്‍ വധിച്ച അസുരന്റെ ഭാര്യയാണ് തുളസിയെന്ന വിശ്വാസമാണ് കാരണം.

തുളസി ഒരു സ്ത്രീയായാണ് കണക്കാക്കപ്പെടുന്നത്. ഇതുകൊണ്ടുതന്നെ മുള്ളുള്ള ചെടികള്‍ ഇതിന്റെ സമീപത്തു വയ്‌ക്കരുത്. പൂക്കളുണ്ടാകുന്നവ വയ്‌ക്കുന്നാണ് ഏറ്റവും ഉചിതം. തുളസിയുടെ എണ്ണം ഒരിക്കലും 3, 5 തുടങ്ങിയ ഒറ്റ സംഖ്യകളില്‍ വരാന്‍ പാടില്ല. തുളസിച്ചെടിയ്‌ക്കു സമീപമായി ചൂല്, ചെരിപ്പ് തുടങ്ങിയ വസ്തുക്കളൊന്നും തന്നെ വയ്‌ക്കരുത്. ഇത് ദോഷം ചെയ്യും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Tulsi