മുംബൈ: സഹ ടെലിവിഷന്‍ താരങ്ങളുടെ ഇന്ത്യയോടുള്ള വിശ്വാസ്യതയില്‍ സംശയമുണ്ടെന്ന് ടെലിവിഷന്‍ നടി ഫലാക് നാസ്. ഇന്ത്യാ പാക് യുദ്ധം ഉണ്ടായപ്പോള്‍ മുസ്ലിം താരങ്ങളില്‍ പലരും മൗനം പാലിക്കുകയായിരുന്നുവെന്നും മുസ്ലിമായ നടി ഫലാക് നാസ് പറയുന്നു.
അതേ സമയം തെറ്റ് ചെയ്തിട്ട് പോലും പാകിസ്ഥാനിലെ ടെലിവിഷന്‍ താരങ്ങളെല്ലാം പാകിസ്ഥാനെ പരസ്യമായി പിന്തുണച്ചു. പാകിസ്ഥാന്റെ ഭാഗത്ത് നിന്നാണ് പ്രകോപനം ഉണ്ടായതെങ്കിലും അവര്‍ പാകിസ്ഥാനെ പിന്തുണയ്‌ക്കുകയായിരുന്നു. – ഫലാക് നാസ് പറയുന്നു.
ഫലാക് നാസ്. ഒരു പക്ഷെ അവരുടെ പ്രേക്ഷകരില്‍ പലരും പാകിസ്ഥാനില്‍ നിന്നുള്ളവരായിരിക്കാം. അവരെ വെറുപ്പിക്കേണ്ടെന്ന് കരുതിയാണ് അവര്‍ മൗനം പാലിക്കുന്നത്. “പാകിസ്ഥാനിലെ പ്രേക്ഷകരില്‍ കുറവുണ്ടാകരുത്. പാകിസ്ഥാന്‍കാര്‍ തെറ്റായി ധരിക്കരുത് എന്നൊക്കെയാണ് അവര്‍ കരുതുന്നത്. “-ഫലാക് നാസ് പറയുന്നു.
എന്തായാലും ഈ മുസ്ലിം താരങ്ങളുടെ മൗനം കാരണം ചില സമൂദായത്തില്‍പ്പെട്ടവര്‍ ഇവരെ സംശയിക്കാന്‍ തുടങ്ങുകയാണ്.- ഫലാക് നാസ് പറയുന്നു. സസുറാള്‍ സിമാര്‍ കാ എന്ന ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിച്ചുവരികയാണ് ഇപ്പോള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: