Kerala

ശ്രീരാമനെ അപമാനിക്കാന്‍ കമലഹാസനോട് തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിച്ച് ജോണ്‍ബ്രിട്ടാസ്

ശ്രീരാമനെ അപമാനിക്കുക എന്ന ഉദ്ദേശ്യത്തോടെ നടന്‍ കമലഹാസനോട് തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിച്ച് ജോണ്‍ ബ്രിട്ടാസ്. ഈയിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജോണ്‍ ബ്രിട്ടാസ് തന്നോട് ചോദ്യം ചോദിച്ച പഴയൊരു അനുഭവം കമലഹാസന്‍ പങ്കുവെച്ചത്.

Published by

ന്യൂദല്‍ഹി:ശ്രീരാമനെ അപമാനിക്കുക എന്ന ഉദ്ദേശ്യത്തോടെ നടന്‍ കമലഹാസനോട് തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിച്ച് ജോണ്‍ ബ്രിട്ടാസ്. തഗ് ലൈഫ് എന്ന തന്റെ പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു കമലഹാസന്‍ ജോണ്‍ ബ്രിട്ടാസുമായുള്ള തന്റെ അനുഭവം പങ്കുവെച്ചത്. 15 വര്‍ഷം മുന്‍പ് ഒരു കോളെജ് വിദ്യാര്‍ത്ഥികളുടെ പരിപാടിയില്‍ ആയിരുന്നു സംഭവം.

ബ്രഹ്മണസമൂഹത്തില്‍പെട്ട ആളല്ലേ, രണ്ട് വിവാഹം കഴിക്കാന്‍ പാടുണ്ടോ എന്നതായിരുന്നു കമലഹാസനോടുള്ള ജോണ്‍ ബ്രിട്ടാസിന്റെ കുനുഷ്ഠ് ചോദ്യം. ഒരു പാട് കോളെജ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടിയായിരുന്നു അത്. എന്താ ബ്രാഹ്മണനായ തനിക്ക് രണ്ട് കല്യാണം പാടില്ലേയെന്ന് കമലഹാസന്‍ തിരിച്ച് ചോദിച്ചു. ഉടനെ ബ്രിട്ടാസിന്റെ അടുത്ത കുനുഷ്ഠ് ചോദ്യം വന്നു. ശ്രീരാമന്റെ പാത പിന്തുടരുന്ന ബ്രാഹ്മണര്‍ അങ്ങിനെയൊക്കെ ചെയ്യാമോ എന്നായിരുന്നു ബ്രിട്ടാസിന്റെ ആ ചോദ്യം.

അതിന് പണ്ടേ നിരീശ്വരവാദിയായ കമലഹാസന്റെ മറുപടി ഇതായിരുന്നു: “ഇക്കാര്യത്തില്‍ ശ്രീരാമന്റെ അച്ഛന്‍ ദശരഥനെയാണ് താന്‍ പിന്തുടരുന്നതെന്നും അങ്ങിനെയെങ്കില്‍ മൂന്ന് കെട്ടാമല്ലോ”. ഇതോടെ ബ്രിട്ടാസിന്റെ ലക്ഷ്യം നടന്നു. ഹിന്ദുത്വത്തെ അപമാനിക്കുക എന്ന ലക്ഷ്യം. പണ്ട് മാതാ അമൃതാനന്ദമയിയെ അപമാനിച്ച് ഒരു വിദേശവനിത പുസ്തകമെഴുതിയപ്പോള്‍ ആ വനിതയെ തേടി ഇന്ത്യയില്‍ നിന്നും വിദേശരാജ്യത്തേക്ക് പറന്ന ആള്‍കൂടിയാണ് ജോണ്‍ ബ്രിട്ടാസ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക