ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ വരും തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന ആകുലത പ്രകടിപ്പിച്ച് സിപിഎം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാര്‍ ചര്‍ച്ചയ്‌ക്കു വിളിച്ചപ്പോഴാണ് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി ഇക്കാര്യം അദ്‌ദേഹത്തോടു പങ്കുവച്ചത്. മണ്ഡല പുനര്‍വിഭജനം അടക്കമുള്ള വിഷയങ്ങളില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടുന്നതിന്‌റെ ഭാഗമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിവിധ കക്ഷി നേതാക്കളെ കൂടിക്കാഴ്ചയ്‌ക്കു വിളിക്കുന്നുണ്ട്. അക്കൂട്ടത്തിലാണ് സിപിഎം ജനറല്‍ സെക്രട്ടറിയെയും വിളിച്ചത്.
പഹല്‍ഗാമിലെ ഭീകരാക്രമണത്തിനെത്തുടര്‍ന്ന് ഇന്ത്യ പാക്കിസ്ഥാനു നല്‍കിയ കനത്ത തിരിച്ചടി ജനങ്ങള്‍ക്കിടയില്‍ വലിയ മതിപ്പാണ് ഉളവാക്കിയിട്ടുള്ളത്. ഇത് വരും തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് അനുകൂലമായ ജനവികാരം ശക്തിപ്പെടുത്തുമെന്നും അതിന് അനുവദിക്കരുതെന്നുമായിരുന്നു തെരഞ്ഞെടുപ്പു കമ്മിഷനോട് ബേബിയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: