Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുറത്തുനിന്ന് നോക്കിയാല്‍ വിജനമായ കുന്ന്, പക്ഷെ കിരാന കുന്നില്‍ ഇന്ത്യയുടെ മിസൈല്‍ പതിച്ചപ്പോള്‍ പാകിസ്ഥാനും യുഎസും ഞെട്ടി;ഉടനെ വെടിനിര്‍ത്തല്‍

ഇന്ത്യ പാകിസ്ഥാന്റെ കിര്‍ന കുന്നുകളിലും നൂര്‍ഖാന്‍ എയര്‍ ബേസിലും ബോംബിട്ടപ്പോള്‍ പാകിസ്ഥാനും യുഎസും ഒരു പോലെ ഞെട്ടി. പൊതുവേ കുഗ്രാമത്തിലെ ഒരു കുന്ന് എന്ന് മാത്രം പാകിസ്ഥാന്‍ വിശേഷിപ്പിക്കാറുള്ള കിര്‍ന കുന്നില്‍ ബോംബ് വീണപ്പോള്‍ പാകിസ്ഥാന്റെ ഉള്ള പിടഞ്ഞത് എന്തിനാണ്? അതുപോലെ നൂര്‍ ഖാന്‍ എയര്‍ ബേസിലും ഇന്ത്യയുടെ മിസൈല്‍ വന്ന് പതിച്ചപ്പോള്‍ പാകിസ്ഥാന്റെയും യുഎസിന്റെയും ചങ്കിടിപ്പേറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2025, 07:06 pm IST
in India, World
പുറമേ നിന്നു നോക്കുമ്പോള്‍ കാണുന്ന പാകിസ്ഥാനിനെ കിര്‍ന കുന്ന് (ഇടത്ത്) കിര്‍ന കുന്നിന്‍റെ ഉപഗ്രഹചിത്രം. ഇതിനകത്ത് രഹസ്യമായി പാകിസ്ഥാന്‍ നിര്‍മ്മിച്ചിട്ടുള്ള ബങ്കറുകളുടെയും അതിനകത്തെ ആണവശേഖരത്തിന്‍റെയും അടയാളപ്പെടുത്തിയ ചിത്രം (വലത്ത്)

പുറമേ നിന്നു നോക്കുമ്പോള്‍ കാണുന്ന പാകിസ്ഥാനിനെ കിര്‍ന കുന്ന് (ഇടത്ത്) കിര്‍ന കുന്നിന്‍റെ ഉപഗ്രഹചിത്രം. ഇതിനകത്ത് രഹസ്യമായി പാകിസ്ഥാന്‍ നിര്‍മ്മിച്ചിട്ടുള്ള ബങ്കറുകളുടെയും അതിനകത്തെ ആണവശേഖരത്തിന്‍റെയും അടയാളപ്പെടുത്തിയ ചിത്രം (വലത്ത്)

ഇസ്ലാമബാദ് : പുറത്തുനിന്ന് നോക്കിയാല്‍ വിജനമായ കുന്ന്, പക്ഷെ കിരാന കുന്നില്‍ ഇന്ത്യയുടെ മിസൈല്‍ പതിച്ചപ്പോള്‍ പാകിസ്ഥാനും യുഎസും ഞെട്ടി;ഉടനെ വെടിനിര്‍ത്തല്‍ ലും ഉണ്ടായി…പുറമേ നിന്ന് നോക്കിയാല്‍ ഒരു സാധാരണ വിജനമായ, പ്രാന്തപ്രദേശത്തിലെ കുന്നാണെന്നേ ഇതിനെ തോന്നൂ. കിര്‍ന കുന്ന് എന്നാണ് ഇത് അറിയപ്പെടുന്നത്. പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമബാദില്‍ നിന്നും അധികം ദൂരെയല്ലാത്ത ഈ കുന്നില്‍ ഇന്ത്യയുടെ മിസൈല്‍ പതിച്ചപ്പോള്‍ പാകിസ്ഥാനും യുഎസും ഒരു പോലെ ഞെട്ടി. പിന്നാലെ കിരാന കുന്നിനടുത്തുള്ള നൂര്‍ ഖാന്‍ എയര്‍ ബേസിലും ഇന്ത്യയുടെ മിസൈല്‍ പതിച്ചു. ഇതോടെ പാകിസ്ഥാനും യുഎസും നെട്ടോട്ടമായി. അധികം വൈകാതെ പാകിസ്ഥാന്റെ സൈനിക നിര്‍വ്വഹണത്തിന്റെ ചുമതല വഹിക്കുന്ന ഡയറക്ടര്‍ ജനറല്‍ ഇന്ത്യയെ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് വിളിച്ചു.

ഇന്ത്യ പാകിസ്ഥാന്റെ കിരാന കുന്നുകളിലും നൂര്‍ഖാന്‍ എയര്‍ ബേസിലും ബോംബിട്ടപ്പോള്‍ പാകിസ്ഥാനും യുഎസും ഒരു പോലെ ഞെട്ടിയതെന്തിനാണ്? പൊതുവേ കുഗ്രാമത്തിലെ ഒരു കുന്ന് എന്ന് മാത്രം പാകിസ്ഥാന്‍ വിശേഷിപ്പിക്കാറുള്ള കിര്‍ന കുന്നില്‍ ബോംബ് വീണപ്പോള്‍ പാകിസ്ഥാന്റെ ഉള്ള പിടഞ്ഞത് എന്തിനാണ്? അതുപോലെ നൂര്‍ ഖാന്‍ എയര്‍ ബേസിലും ഇന്ത്യയുടെ മിസൈല്‍ വന്ന് പതിച്ചപ്പോള്‍ പാകിസ്ഥാന്റെയും യുഎസിന്റെയും ചങ്കിടിപ്പേറിയതെന്തിനാണ്? ആ സംഭവത്തിന് മണിക്കൂറുകള്‍ക്കകം വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് പാകിസ്ഥാനില്‍ നിന്നും സൈനിക കാര്യങ്ങളുടെ ഡയറക്ടര്‍ ജനറല്‍ ഇന്ത്യയെ വിളിച്ചതെന്തിന്?.

മെയ് 10 ന് ഇന്ത്യ നടത്തിയ ഈ രണ്ട് ആക്രമണങ്ങളാണ് വെടിനിര്‍ത്തലിന് പാകിസ്ഥാനെ നിര്‍ബന്ധിച്ചതെന്ന ഒരു അഭിപ്രായം യുദ്ധവിശകലനം നടത്തുന്ന വിദഗ്ധര്‍ക്കിടയിലുണ്ടായിട്ടുണ്ട്. ഇതിന് കാരണമായി പറയുന്നത് ഇവിടെയാണ് പാകിസ്ഥാന്റെ ആണവശേഖരം ഇരിക്കുന്നതെന്നാണ്.

വെറുതെ ഒരു മൊട്ടക്കുന്ന് എന്ന നിലയിലാണ് കിരാന കുന്ന് ഒറ്റനോട്ടത്തില്‍ തോന്നുക എങ്കിലും ഉപഗ്രഹ ചിത്രങ്ങളും സൈനിക വിശകലനങ്ങളും വിരല്‍ ചൂണ്ടുന്നത് മറ്റൊരു ദിശയിലേക്കാണ്. കിര്‍ന കുന്നിനുള്ളില്‍ പാകിസ്ഥാന്റെ ആണവായുധം ശേഖരിക്കുന്നതിനുള്ള കെട്ടിട സമുച്ചയങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. നിരവധി വാതിലുകളും അധിക കോണ്‍ക്രീറ്റുകള്‍ ഇട്ട് ബലപ്പെടുത്തിയിട്ടുള്ള ടണലുകളും ഈ കുന്നിനുള്ളില്‍ ഉള്ളതായി ഉപഗ്രഹചിത്രങ്ങളില്‍ കാണാം. ഈ കു്നിന്റെ തന്ത്രപരമായ പ്രാധാന്യം പലപ്പോഴും എടുത്തുപറയപ്പെട്ടിട്ടുള്ളതാണ്. ഈ കുന്നിന്റെ ഒരു ഭാഗത്ത് ഇന്ത്യയുടെ തിരിച്ചടിയില്‍ മിസൈല്‍ പതിച്ചിട്ടുണ്ട്. മാത്രമല്ല, ബങ്കറുകള്‍ വരെ തുളച്ചുപോകാന്‍ ശേഷിയുള്ള മിസൈലുകള്‍ ഇവിടെ പതിച്ചിട്ടുണ്ടെന്നും പറയുന്നു. സാധാരണ സ്ഫോടനങ്ങള്‍ക്കൊന്നും ഇതിനുള്ളില്‍ സൂക്ഷിച്ച ആണവശേഖരത്തില്‍ സ്ഫോടനം നടത്താന്‍ ശേഷിയുണ്ടാവില്ല. പക്ഷെ അതിനടുത്തെല്ലാം ഈ ആക്രമണം കേടുപാടുകള്‍ വരുത്തിയിരിക്കാമെന്ന് കരുതുന്നു. വിചാരിച്ചാല്‍ ഇന്ത്യയ്‌ക്ക് ഇവിടെയെല്ലാം ഏത് നിമിഷവും കയറി അടിക്കാനാകുമെന്ന ഭയം പാകിസ്ഥാന്റെയും യുഎസിന്റെയും ഉള്ളില്‍ ഉണ്ടായി.

അതുപോലെ നൂര്‍ ഖാന്‍ എയര്‍ ബേസും തന്ത്രപ്രധാന ഇടമാണ്. ഇതും കിരാന കുന്നിനടുത്തുള്ള എയര്‍ ബേസാണ്. ഇവിടെയും ഇന്ത്യയുടെ മിസൈല്‍ പതിച്ചിരുന്നു. പാകിസ്ഥാന്റെ തുടര്‍ച്ചയായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളാണ് ഇന്ത്യയെ പ്രത്യാക്രമണത്തിന് പ്രേരിപ്പിച്ചത്. പാകിസ്ഥാന്റെ 11 എയര്‍ ബേസുകളാണ് ഇന്ത്യ തകര്‍ത്തത്. പക്ഷെ ഇതില്‍ തന്ത്രപ്രാധാന്യമുള്ള നൂര്‍ ഖാന്‍ എയര്‍ ബേസിനെ ഇന്ത്യ ആക്രമിച്ചത് അമേരിക്കയെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. കാരണം പാകിസ്ഥാന്റെ ആണവ ഉത്തരവിടാനും നിയന്ത്രിക്കാനും ഉള്ള സംവിധാനങ്ങള്‍ ഇതിന് തൊട്ടടുത്താണ്. മാത്രമല്ല, പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമബാദിന് തൊട്ടടുത്താണ് നൂര്‍ ഖാന്‍ എയര്‍ ബേസ്. ഇതോടെയാണ് വെടിനിര്‍ത്തലിന് പാകിസ്ഥാന് മേല്‍ യുഎസ് സമ്മര്‍ദ്ദം ചെലുത്തിയതെന്നാണ് സൈനിക, യുദ്ധ വിശകലന വിദഗ്ധരുടെ അഭിപ്രായം. യുഎസിന്റെ നിര്‍ദേശം പാകിസ്ഥാന്‍ ഉടനെ സമ്മതിക്കുകയും ചെയ്തുവെന്നും പറയുന്നു.

 

 

 

 

 

Tags: KiranahillsIndiaPakWarIndiapakistanwarOperationsindoorKirnahillsNurKhanairbaseIndiapakconflicts
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

തകർത്തുകളഞ്ഞു, ആക്രമിച്ചത് പാകിസ്ഥാനെത്തന്നെയാണ്: ലഷ്‌കർ ഭീകര തലവൻ അബ്ദുർ റൗഫ്

News

ഓപ്പറേഷൻ സിന്ദൂർ വീണ്ടും? പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞതെന്ത്? ചർച്ച ചൂടുപിടിക്കുന്നു

Kerala

ഓപ്പറേഷൻ സിന്ദൂർ തുടരുമോ? പ്രതിരോധമന്ത്രി പറഞ്ഞതിന്റെ വിശകലനം എന്ത്?

News

ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാന്റെ ഉറക്കം കെടുത്തി; ദിവസവും പുതിയ പുതിയ വെളിപ്പെടുത്തലുകൾ വരുന്നു

India

ഓപ്പറേഷൻ സിന്ദൂറിൽ കരുത്തായ 36 വ്യോമസേനാ യോദ്ധാക്കൾക്ക് രാജ്യത്തിന്റെ ആദരം ; ധീരതാ അവാർഡുകൾ പ്രഖ്യാപിച്ച് മോദി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.