തിരുവനന്തപുരം: ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂജപ്പുര മൈതാനത്ത് നടക്കുന്ന പ്രദര്‍ശനിയില്‍ പത്തോളം ആശുപത്രികളുടെ സ്റ്റാളുകള്‍. സൗജന്യ ചികിത്സയും മരുന്നുകളും ഡിസ്‌കൗണ്ടുകളും സ്റ്റാളുകളില്‍ ലഭ്യമാണ്.
ആറ്റുകാല്‍ ദേവി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സ്റ്റാളില്‍ ഷുഗര്‍, പ്രഷര്‍ പരിശോധന സൗജന്യമാണ്. കൊളസ്‌ട്രോള്‍, ഹീമോഗ്ലോബിന്‍ പരിശോധനയ്‌ക്ക് നൂറ് രൂപ മാത്രം. സന്ദര്‍ശകര്‍ക്ക് സൗജന്യ രജിസ്‌ട്രേഷന്‍ കാര്‍ഡും നല്‍കും. ഇതുമായി എത്തുന്നവര്‍ക്ക് ആദ്യത്തെ കണ്‍സള്‍ട്ടേഷന്‍ സൗജന്യമാണ്. ലാബ് ടെസ്റ്റുകള്‍ക്ക് ഡിസ്‌കൗണ്ടുണ്ട്.
നിംസ് ആശുപത്രിയുടെ സ്റ്റാളില്‍ പ്രഥമ ശുശ്രൂഷയ്‌ക്കാണ് പ്രാധാന്യം. ബിപി, ഷുഗര്‍ പരിശോധന സൗജന്യമാണ്. ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് കണ്‍സള്‍ട്ടേഷന്‍ സൗജന്യമാണ്. ലാബ് ഫീസുകള്‍ക്ക് ഡിസ്‌കൗണ്ട് നല്കും.
എസ്‌കെ ആശുപത്രിയില്‍ സ്റ്റാളില്‍ വിവിധ ചികിത്സകളെ പരിചയപ്പെടുത്തുന്നു. കിംസ് ഹെല്‍ത്ത് കാന്‍സര്‍ സെന്ററിന്റെ സ്റ്റാളില്‍ കാന്‍സര്‍ സ്വയം നിര്‍ണയിക്കുന്നതിനും പ്രതിരോധിക്കാനും ജനങ്ങളെ ബോധവല്‍ക്കരിക്കും. സ്ത്രീകള്‍ക്ക് സൗജന്യ കാന്‍സര്‍ സ്‌ക്രീനിങ് കിറ്റ് സ്റ്റാളില്‍ ലഭിക്കും.
പങ്കജ കസ്തൂരി ആയുര്‍വേദ മെഡിക്കല്‍ കോളജ് സ്റ്റാളില്‍ ഓര്‍ത്തോ, ശ്വസന സംബന്ധമായ അസുഖമുള്ളവരെ പരിശോധിക്കും. കണ്‍സള്‍ട്ടേഷനും മരുന്നും സൗജന്യമാണ്. പുതിയ ഉത്പന്നമായ ആയുര്‍വേദിക് ഹെയര്‍ ഓയില്‍ സ്റ്റാളില്‍ ആദ്യവില്പനയ്‌ക്ക് എത്തി. 330 രൂപ വിലയുള്ള 100 ഗ്രാം ഓയില്‍ 300 രൂപയ്‌ക്ക് ലഭിക്കും. പിഎംഎസ് ദന്തല്‍ കോളജ് സ്റ്റാളില്‍ ഓറല്‍ കാന്‍സര്‍ ബാധിച്ച വിവിധ ഭാഗങ്ങളുടെ പ്രദര്‍ശനമുണ്ട്. ശ്രീഗോകുലം മെഡിക്കല്‍ കോളജ് സ്റ്റാളില്‍ മനുഷ്യ ശരീരത്തിന്റെ വിവിധ അവയവങ്ങളുടെ പ്രദര്‍ശനമാണ് പ്രത്യേകത.
കാരക്കോളം മെഡിക്കല്‍ കോളജ് സ്റ്റാളില്‍ സൗജന്യ കാഴ്ച പരിശോധന, ഡയബറ്റിക് ചെക്കപ്പ്, തിമിര പരിശോധന തുടങ്ങിയവ ലഭിക്കും. ശ്രീനേത്ര ഐ കെയര്‍ സ്റ്റാള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് നല്‍കുന്ന സൗജന്യ കൂപ്പണുകള്‍ വഴി കുടുംബത്തിലെ നാല് പേര്‍ക്ക് കണ്‍സള്‍ട്ടേഷന്‍ ഫീസ് സൗജന്യമാണ്.
അനന്തപുരം സഹകരണ സംഘത്തിന്റെ കീഴില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ആറ് മാസത്തിനുള്ളില്‍ ഉള്ളൂരില്‍ പ്രവര്‍ത്തനം തുടങ്ങും. 86 സെന്റില്‍ 1,35,000 സ്‌ക്വയര്‍ഫീറ്റില്‍ അത്യാധുനിക സൗകര്യമുള്ള ആശുപത്രിയാണ് വരുന്നത്. ഇരുന്നൂറിലധികം കിടക്കകളുണ്ടാവും. അനന്തപുരം ആശുപത്രിയുടെയും സഹകരണ സംഘത്തിന്റെയും വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിന് വേണ്ടിയാണ് സുവര്‍ണ ജൂബിലി ആഘോഷവേദിയിലെ സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: