ന്യൂദല്‍ഹി: ഭാവിയില്‍ ഇന്ത്യയില്‍ നടക്കുന്ന ഓരോ തീവ്രവാദആക്രമണവും ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്റെ യുദ്ധമായി കണക്കാക്കാന്‍ ശനിയാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രസര്‍ക്കാരിന്റെ ഉന്നതതല യോഗം തീരുമാനിച്ചു. അപ്പപ്പോള്‍ ഇത്തരം തീവ്രവാദി ആക്രമണങ്ങള്‍ക്ക് തിരിച്ചടികൊടുക്കാനും യോഗം തീരുമാനിച്ചു.
പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ്, ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുള്‍പ്പെടെ പങ്കെടുത്ത പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ഈ തീരുമാനം. ഭാവിയില്‍ ഭീകരവാദികളെ കശ്മീരില്‍ അക്രമത്തിന് പറഞ്ഞയച്ചാല്‍ അത് യുദ്ധമായി കണക്കാക്കി തിരിച്ചടിക്കുമെന്ന അന്ത്യശാസനമാണ് ഇന്ത്യ നല്‍കിയത്. . മാത്രമല്ല, ഇനി അതിര്‍ത്തി കടന്നുള്ള തീവ്രവാദം സഹിക്കുന്ന പ്രശ്നമില്ലെന്നും ഇന്ത്യ പറയുന്നു. ഇനി മേലില്‍ തീവ്രവാദ ആക്രമണമുണ്ടായാല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ പോലുള്ളതിരിച്ചടികള്‍ പാകിസ്ഥാന് പ്രതീക്ഷിക്കാമെന്ന പരോക്ഷ സൂചനയാണ് ഇന്ത്യ നല്‍കിയത്.
പാകിസ്ഥാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തില്‍ സഹികെട്ട് ശനിയാഴ്ച പുലര്‍ച്ചെയും ഇന്ത്യ തിരിച്ചടിച്ചിരുന്നു.. ഈ രണ്ടാമത്തെ തിരിച്ചടിയില്‍ പാകിസ്ഥാന്റെ ആറ് എയര്‍ബേസുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ കൂടി സംഭവിച്ചതോടെ പാകിസ്ഥാന്‍ കരഞ്ഞുനിലവിളിക്കുകയായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഒമ്പത് തീവ്രവാദ പരിശീലനകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ നടത്തിയ ബോംബാക്രമണത്തില്‍ പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ വരെ ഞെട്ടിയിരുന്നു. മസൂദ് അസ്ഹര്‍ എന്ന ഭീകരന്റെ അടുത്ത ബന്ധക്കള്‍ അഞ്ച് പേരാണ് ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു.
ഇന്ത്യയുടെ ഉദംപൂര്‍, പതാന്‍ കോട്ട്, ആദംപൂര്‍, ഭൂജ് എന്നീ വ്യോമസേന കേന്ദ്രങ്ങള്‍ക്ക് നിസ്സാര കേടുപാടുകള്‍ പറ്റിയതായി ഇന്ത്യ സമ്മതിച്ചു. അതേ സമയം പാകിസ്ഥാന്റെ റഫീഖ്യു, മുറിദ്, ചക് ലാല, റഹിം യാര്‍ ഖാന്‍, സുക്കൂര്‍, ചൂനിയ എന്നീ എയര്‍ബേസുകളെ ഇന്ത്യ ആക്രമിച്ചു. ഈ ആറ് എയര്‍ബേസുകള്‍ക്ക് കേടുപാടുകള്‍ പറ്റിയതോടെ ഇവ തല്‍ക്കാലത്തേക്ക് അടച്ചതായി പാകിസ്ഥാന്‍ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: