കായികമേളകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും അതുവഴി കേരളത്തിലെ കായിക രംഗം കൂടുതല്‍ മെച്ചപ്പെടുത്തുവാന്‍ കഴിയുമെന്നും സ്‌പോര്‍ട്‌സ് ഡയറക്ടര്‍ വിഷ്ണുരാജ്. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ഉള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് കായികമേളകള്‍ സംഘടിപ്പിക്കണം. ഇത് യുവജനങ്ങളില്‍ കായികരംഗത്തോട് താല്പര്യം ജനിപ്പിക്കും. സംസ്ഥാനത്തെ പല സ്‌കൂളുകളും കുട്ടികള്‍ക്കാവശ്യമായ കളിസ്ഥലങ്ങളില്ലാത്തത് എടുത്തു പറയേണ്ട പോരായ്മയാണെന്നും ‘വലിയ കളിസ്ഥലങ്ങള്‍ ഉണ്ടായിരുന്ന പല സ്‌കൂളുകളും ഇന്ന് കളിസ്ഥലങ്ങള്‍ മാറ്റി അവിടെ കെട്ടിടങ്ങളായി മാറിയിരിക്കുകയാണെന്നും. ഇത് കായിക രംഗത്തിന് വെല്ലുവിളിയായി മാറിയിട്ടുണ്ടെന്നും വിഷുരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: