India

ഉത്തര്‍പ്രദേശില്‍ റെഡ് അലേര്‍ട്ട്, പ്രതിരോധ സേനയുമായി ചേര്‍ന്ന് ഏകോപനം നിര്‍വഹിക്കാന്‍ പൊലീസിന് നിര്‍ദേശം

Published by

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. പാകിസ്ഥാന്‍, പിഒകെ എന്നിവിടങ്ങളിലെ ഭീകര ക്യാമ്പുകള്‍ക്കുനേരെ സൈന്യം നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര’ത്തിന്‌റെ പശ്ചാത്തലത്തിലാണിത് . യു.പി പൊലീസിന്‌റെ എല്ലാ ഫീല്‍ഡ് യൂണിറ്റുകളും പ്രതിരോധ സേനയുമായി ചേര്‍ന്ന് ഏകോപനം നിര്‍വഹിക്കാനും പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് യുപി ഡിജിപി പ്രശാന്ത് കുമാര്‍ തന്റെ എക്‌സ് ‘ ഹാന്‍ഡില്‍ വഴി അറിയിച്ചു.
‘യുപി പോലീസ് ജാഗ്രത പാലിക്കുകയും സംസ്ഥാനത്തെ ഓരോ പൗരന്റെയും സുരക്ഷ ഉറപ്പാക്കാന്‍ പൂര്‍ണ്ണമായും സജ്ജരായിരിക്കുകയും ചെയ്യുന്നു. ജയ് ഹിന്ദ്!’ അദ്ദേഹം പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by