ന്യൂദല്‍ഹി: ഇന്ത്യയാകെ ഇതിന്റെ പേരില്‍ മോദിയെ വാഴ്‌ത്തുകയാണ്. ഇന്ത്യയിലെ അനേകായിരം സ്ത്രീമനസ്സുകളില്‍ മോദി വീണ്ടും ചിരപ്രതിഷ്ഠനേടുകയാണ്. പഹല്‍ഗാമില്‍ ഇന്ത്യന്‍ സൈനികരായ ഏതാനും ഉദ്യോഗസ്ഥരെ വധിച്ച് വിധവകളാക്കുകയും അവരുടെ സിന്ദൂരം മായ്ച്ചുകളയുകയും ചെയ്ത പാകിസ്ഥാന്‍ തീവ്രവാദികളെ വകവരുത്തുന്ന ദൗത്യം മോദി ഏല്‍പിച്ചത് രണ്ട് വനിതകളെ. ഇതും മോദി എന്ന ഭരണാധികാരിയുടെ വ്യത്യസ്തമായ കര്‍മ്മകുശലതയുടെ ദൃഷ്ടാന്തമായിരിക്കുന്നു. തന്റെ എല്ലാ കര്‍മ്മങ്ങള്‍ക്കും ഹൃദയത്തിന്റെ കയ്യൊപ്പു ചാര്‍ത്തുന്ന മോദി എന്ന വ്യത്യസ്തഭരണാധികാരിയുടെ നിശ്ചയമാണത്.
ലഷ്കര്‍ കേന്ദ്രങ്ങള്‍ തകര്‍ത്ത ഈ രണ്ട് വനിതകള്‍ – ഇന്ത്യന്‍കരസേനയുടെ കേണല്‍ സോഫിയ ഖുറേഷിയും വ്യോമസേനയുടെ വിംഗ് കമാന്‍ഡര്‍ വ്യോമിക സിങ്ങും- ഇപ്പോള്‍ പാക് തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റില്‍ വരെ സ്ഥാനം പിടിച്ചിരിക്കുകയാണ്. ലോകമെങ്ങും ഈ ചുണക്കുട്ടികളായ വനിതകളെയും അവരുടെ കുടുംബാംഗങ്ങളേയും ഗൂഗിളിലും മറ്റ് സെര്‍ച്ച് എഞ്ചിനുകളിലും തിരഞ്ഞതോടെ ഇവരുടെ പേരുകളും ട്രെന്‍ഡിങ്ങായി മാറി.
മാത്രമല്ല, ഒമ്പത് ലഷ്കര്‍ ഭീകരരുടെ പരിശീലനകേന്ദ്രങ്ങള്‍ തകര്‍ത്തതായി അറിയിക്കുന്ന സൈന്യത്തിന്റെ വാര്‍ത്തസമ്മേളനത്തില്‍ അക്കാര്യം ലോകത്തെ അറിയിച്ചതും ഈ രണ്ട് വനിതകള്‍ തന്നെ. വാര്‍ത്തസമ്മേളനവേദിയില്‍ പാകിസ്ഥാനിലെ ലഷ്കര്‍ കേന്ദ്രങ്ങളെ തകര്‍ത്തതായി ചുണക്കുട്ടികളായ ഈ വനിതകള്‍ അറിയിച്ചപ്പോള്‍ ഇന്ത്യക്കാരാണ് ആദ്യം ഞെട്ടിയത്. പിന്നാലെ ലോകമാകെ ഞെട്ടി.
പാകിസ്ഥാനിലെ ലഷ്കര്‍ ഇ ത്വയിബ കേന്ദ്രങ്ങളെ ബോംബിട്ട് തകര്‍ക്കാനുള്ള ദൗത്യത്തിന് മോദി സര്‍ക്കാര്‍ നല്‍കിയ പേരും ഏറെ ചര്‍ച്ചാവിഷയമായിരുന്നു. ഇന്ത്യന്‍ സൈനികരുടെ ഭാര്യമാരെ വിധവകളാക്കി, അവരുടെ സിന്ദൂരം മായ്ച്ചുകളഞ്ഞവര്‍ക്ക് നേരെയുള്ള ആക്രമണത്തിന്റെ പേര് ഓപ്പറേഷന്‍ സിന്ദൂര്‍ എന്നാക്കിയതും വ്യത്യസ്തമായി. സൈനിക റാങ്ക് നോക്കിയാല്‍ ആറാമതോ ഏഴാമതോ ആണ് ഇവരുടെ സ്ഥാനമെങ്കിലും ഇവര്‍ക്കാണ് ആക്രമണച്ചുമതല നല്‍കിയതെന്നത് കൗതുകകരമാണ്. സിന്ദൂരം മായ്ച്ചവര്‍ക്ക് വനിതകളുടെ പകരം.
ലഷ്കര്‍ കേന്ദ്രങ്ങളായ കോട്ലി, സിയാല്‍കോട്ട്, ബര്‍ണാല, മുരിഡ്കെ, സര്‍ജാല്‍, ബഹവല്‍പൂര്‍ എന്നിവിടങ്ങളായിരുന്നു പ്രധാന വ്യോമാക്രമണകേന്ദ്രങ്ങള്‍. കശ്മീരിന്റെ പാകിസ്ഥാന്‍ അധീന പ്രദേശങ്ങളായ ഇവിടങ്ങളിലാണ് ലഷ്കര്‍ ഇ ത്വയിബ ഭീകരവാദികള്‍ക്ക് പരിശീലനം നല്‍കി വരുന്ന കേന്ദ്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: