മുംബൈ: ഇപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായുള്ള റിലയന്‍സ് ജിയോ സ്വതന്ത്രകമ്പനിയായി മാറി ഓഹരി വിപണിയില്‍ എത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പക്ഷെ സമയമോ തീയതിയോ സംബന്ധിച്ച് ഇനിയും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. റിലയന്‍സ് ജിയോ എത്തിയാല്‍ ഇപ്പോള്‍ 13500 കോടി ഡോളര്‍ ആസ്തിയുള്ള എയര്‍ടെല്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനി നയിക്കുന്ന റിലയന്‍സ് ജിയോയുടെ ആസ്തി 13600 കോടി ഡോളര്‍ ആയിരിക്കുമെന്നാണ് ആഗോള ധനകാര്യ സേവന കമ്പനിയായ ഗോള്‍ഡ്മാന്‍ സാക്സ് കണക്കുകൂട്ടുന്നത്.
2016ല്‍ ആരംഭിച്ച ജിയോ മൊബൈല്‍ അതിന് ശേഷം വളര്‍ച്ചയുടെ പടവുകള്‍ കയറുകയായിരുന്നു. ആസ്തിയുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന റിലയന്‍സ് ജിയോ ലോകത്തിലെ തന്നെ ആറാമത്തെ ടെലികോം കമ്പനിയായി മാറുമെന്നും ഗോള്‍ഡ്മാന്‍ സാക്സ് പറയുന്നു. യുഎസിലെ ടി മൊബൈല്‍, ചൈന മൊബൈല്‍, എടി ആന്‍റ് ടി, വെരിസോണ്‍, ഡ്യൂഷേ ടെലകോം എന്നിവയാണ് യഥാര്‍ത്ഥത്തില്‍ ഒന്നു മുതല്‍ അഞ്ച് വരെയുള്ള ലോകത്തിലെ ടെലികോം കമ്പനികള്‍. 30800 കോടി ഡോളര്‍ ആണ് ടി മൊബൈലിന്റെ ആസ്തി. ചൈന മൊബൈലിന്റെ ആസ്തി 22200 കോടി ഡോളര്‍ ആണ്. അമേരിക്കന്‍ ടെലികോം കമ്പനിയായ എടിആന്‍റ് ടിയുടെ ആസ്തി 19200 കോടി ഡോളര്‍ ആണ്. അമേരിക്കന്‍ ടെലികോം കമ്പനിയായ വെരിസോണ്‍ കമ്പനിയുടെ ആസ്തി 18200 കോടി ഡോളര്‍ ഉണ്ട്. ജര്‍മ്മന്‍ ടെലികോം കമ്പനിയായഡ്യൂഷേ ടെലികോമിന്റെ ആസ്തി 15200 കോടി ഡോളര്‍ ആണ്.
റിലയന്‍സ് ജിയോ പ്ലാറ്റ് ഫോം തന്നെ ഒട്ടേറെ ചെറിയ ഘടകബിസിനസുകള്‍ നിറഞ്ഞ ഒരു വന്‍ ബിസിനസ് പ്ലാറ്റ് ഫോമായി മാറിയിരിക്കുകയാണ്. റിലയന്‍സ് ജിയോ, ജിയോ സാറ്റലൈറ്റ്, സാവന്‍ മീഡിയ, ജിയോ ഹാപ് ടിക് ടെക് നോളജീസ്, ആസ്റ്റേറിയ എയ്റോസ്പേസ് എന്നിങ്ങനെ നിരവധി ബിസിനസുകള്‍ ജിയോയ്‌ക്ക് കീഴില്‍ ഇപ്പോഴുണ്ട്.
നെറ്റ് വര്‍ക്ക് ഇന്‍റലിജന്‍സ് കമ്പനിയായ ഊക് ലയുടെ കണക്ക് പ്രകാരം റിലയന്‍സ് ജിയോ ആണ് 5 ജിയില്‍ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ സേവനകമ്പനി. ജിയോയുടെ 5ജി ഡൗണ്‍ലോഡ് സ്പീഡ് 258എംബിപിഎസ് ആണെങ്കില്‍ അപ് ലോഡ് സ്പീഡ് 14.54 എംബിപിഎസ് ആണ്
മൊബൈല്‍ കവറേജിന്റെ കാര്യത്തിലും ഇന്ത്യയിലെ നമ്പര്‍ വണ്‍ കമ്പനിയാണ് ജിയോ. എന്തായാലും റിലയന്‍സ് ഇന്‍സ്ട്രീസില്‍ നിന്നും വേര്‍പെട്ട് സ്വതന്ത്രകമ്പനിയായി മാറുന്നതോടെ റിലയന്‍സിന്റെ ആസ്തിയില്‍ വന്‍കുതിച്ചുചാട്ടം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: