എറണാകുളം:തനിക്ക് പറ്റിച്ച് ജീവിക്കാനേ അറിയുള്ളു എന്ന് വിദേശത്ത് ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ കാര്‍ത്തിക. ഇത് തന്റെ മിടുക്കാണെന്നും കാര്‍ത്തിക പറയുന്ന ഓഡിയോ പുറത്ത്.
കാര്യം നടക്കാത്തതിനെ തുടര്‍ന്ന് പണം തിരികെ ആവശ്യപ്പെട്ടവരോടാണ് കാര്‍ത്തിക ഇങ്ങനെ പറയുന്നത്.എന്തിനാണ് പറ്റിക്കാന്‍ നിന്നുതരുന്നതെന്നും കാര്‍ത്തിക ചോദിക്കുന്നു.
യുകെയിലേക്കും ഓസ്‌ട്രേലിയയിലേക്കും ജോലി വാഗ്ദാനംചെയ്ത് വിവിധ ആളുകളില്‍നിന്നായി 30 ലക്ഷത്തോളം രൂപയാണ് കാര്‍ത്തിക തട്ടിയത്.
പത്തനംതിട്ട സ്വദേശിനിയായ കാര്‍ത്തിക കൊച്ചി പുല്ലേപ്പടിക്ക് സമീപത്തെ ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി ഉടമയാണ് .യുക്രൈനില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയിട്ടുണ്ടെന്നാണ് കാര്‍ത്തിക അവകാശപ്പെടുന്നത്. എന്നാല്‍ യുക്രൈനില്‍ നിന്നും പഠനം പൂര്‍ത്തിയാക്കാതെയാണ് കാര്‍ത്തിക മടങ്ങിയെത്തിയതെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: