India

പാക് പൗരയെ വിവാഹം കഴിച്ചത് അറിയിച്ചില്ല; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

പാകിസ്ഥാനി പൗരയെ വിവാഹം കഴിച്ച കാര്യം മറച്ചുവെച്ച സിആര്‍പിഎഫ് ജവാനെ പിരിച്ചുവിട്ടു. പാകിസ്ഥാന്‍ പൗരന്മാരോട് കേന്ദ്രസര്‍ക്കാരിനുള്ള സീറോ ടോളറന്‍സാണ് ഇവിടെ പ്രകടമായത്.

Published by

ഇസ്ലാമബാദ്: പാകിസ്ഥാനി പൗരയെ വിവാഹം കഴിച്ച കാര്യം മറച്ചുവെച്ച സിആര്‍പിഎഫ് ജവാനെ പിരിച്ചുവിട്ടു. പാകിസ്ഥാന്‍ പൗരന്മാരോട് കേന്ദ്രസര്‍ക്കാരിനുള്ള സീറോ ടോളറന്‍സാണ് ഇവിടെ പ്രകടമായത്.

ഇന്ത്യയില്‍ നില്‍ക്കുന്ന എല്ലാ പാക് പൗരന്മാരെയും തിരിച്ചയക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ അന്ത്യശാസനം അവസാനിക്കുന്നതിനിടയിലാണ് ഈ നടപടി. മുനീര്‍ അഹമ്മദ് എന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥനാണ് പാക് പൗരയെ വിവാഹം ചെയ്തത്. അതും അതീവരഹസ്യമായി.

നേരത്തെ ഇദ്ദേഹത്തെ ജമ്മു കശ്മീരില്‍ നിന്നും ഭോപ്പാലിലേക്ക് സ്ഥലം മാറ്റിയിരുന്നു. അതിന് പിന്നാലെയാണ് പിരിച്ചുവിടല്‍ നടപടി. പാക് പൗരയായ മിനാല്‍ ഖാന്‍ എന്ന യുവതിയെയാണ് ഇദ്ദേഹം വിവാഹം ചെയ്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക