Categories: India

സര്‍ജിക്കല്‍ സ്ട്രൈക്കല്ല, ഇന്ത്യ ഇക്കുറി പാകിസ്ഥാന് നല്കുക നൂറു മുറിവുകള്‍?

പുല്‍വാമയ്ക്ക് ബാലക്കോട്ട്, ഉറിയില്‍ 19 പട്ടാളക്കാരെ കൊന്നതിന് നിയന്ത്രണരേഖയ്ക്ക് കുറുകെ സര്‍ജിക്കല്‍ സ്ട്രൈക്ക്. ഇതായിരുന്നു മുന്‍കാലങ്ങളില്‍ ഇന്ത്യ പാകിസ്ഥാനോട് പ്രതികരിച്ചിരുന്ന രീതി. 27 ഇന്ത്യക്കാരെ വെടിവെച്ച് കൊന്ന പാക് തീവ്രവാദികളുടെ ആക്രമണത്തിനെതിരെ ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. പക്ഷെ ഇക്കുറി മോദി സര്‍ക്കാരിന്‍റെ പാകിസ്ഥാനെതിരായ നീക്കം മറ്റൊന്നായിരിക്കുമെന്ന് യുദ്ധരംഗത്തെ വിദഗ്ധര്‍ സംശയിക്കുന്നു.

Published by

ന്യൂദല്‍ഹി: പുല്‍വാമയ്‌ക്ക് ബാലക്കോട്ട്, ഉറിയില്‍ 19 പട്ടാളക്കാരെ കൊന്നതിന് നിയന്ത്രണരേഖയ്‌ക്ക് കുറുകെ സര്‍ജിക്കല്‍ സ്ട്രൈക്ക്. ഇതായിരുന്നു മുന്‍കാലങ്ങളില്‍ ഇന്ത്യ പാകിസ്ഥാനോട് പ്രതികരിച്ചിരുന്ന രീതി. 27 ഇന്ത്യക്കാരെ വെടിവെച്ച് കൊന്ന പാക് തീവ്രവാദികളുടെ ആക്രമണത്തിനെതിരെ ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. പക്ഷെ ഇക്കുറി മോദി സര്‍ക്കാരിന്റെ പാകിസ്ഥാനെതിരായ നീക്കം മറ്റൊന്നായിരിക്കുമെന്ന് യുദ്ധരംഗത്തെ വിദഗ്ധര്‍ സംശയിക്കുന്നു. പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി 21ാം നൂറ്റാണ്ടിലെ ആധുനിക യുദ്ധമാര്‍ഗ്ഗങ്ങളാണ് മോദി സര്‍ക്കാര്‍ അനുവര്‍ത്തിക്കുക എന്ന് വിലയിരുത്തപ്പെടുന്നു.

പാകിസ്ഥാന്റെ ഇന്‍റലിജന്‍സ് ഏജന്‍സിയായ ഐഎസ് ഐ അവരുടെ സൈനിക സ്കൂളില്‍ പഠിപ്പിക്കുന്നത് ഇന്ത്യയ്‌ക്ക് ആയിരം മുറിവുകള്‍ നല്‍കി ചോരയൊലിപ്പിക്കുക എന്നതാണ്. ഇത് പാകിസ്ഥാന്റെ പ്രഖ്യാപിത മുദ്രാവാക്യമാണ്. ഇന്ത്യയ്‌ക്ക് മുറിവുകള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് അതിര്‍ത്തിക്കപ്പുറത്ത് നിന്നും പരിശീലനം നല്‍കിയ തീവ്രവാദികളെ കശ്മീരിലേക്ക് പറഞ്ഞയക്കുന്നത്.

ഇക്കുറി മോദി പാകിസ്ഥാനെ നേരിടാന്‍ പോകുന്നത് വ്യത്യസ്തമായ രീതിയിലായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഒരു നൂറ് മുറിവുകള്‍ നല്‍കി പാകിസ്ഥാനെ മുറിവേല്‍പിക്കുകയാണ് മോദി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് പറയപ്പെടുന്നു. സര്‍ജിക്കല്‍ സ്ട്രൈക്കിന് പകരം പാകിസ്ഥാന്റെ ചോരയൊലിപ്പിക്കുന്ന നൂറു മുറിവുകള്‍ നല്‍കുക. അതിന്റെ ഭാഗമായാണ് സിന്ധുനദീജല കരാര്‍ റദ്ദാക്കിയ നടപടി. ഇത് വഴി കടുത്ത വേനല്‍ക്കാലത്ത് പാകിസ്ഥാനിലേക്കുള്ള ജലവിതരണമാണ് തടഞ്ഞത്. പാകിസ്ഥാന്റെ സമ്പദ്ഘടനയെ പരിക്കേല്‍പിക്കാവുന്ന വിധം സിന്ധു, ത്ഢലം, ചെനാബ് നദികളിലൂടെയുള്ള നീരൊഴുക്ക് തടയുകയാണ് ഇന്ത്യ ചെയ്യുന്നത്. ഇത് പാകിസ്ഥാനില്‍ കടുത്ത വരള്‍ച്ചയാണ് ഉണ്ടാക്കുന്നതെന്ന് ഉപഗ്രഹചിത്രങ്ങള്‍ പറയുന്നു.

ഇന്ത്യയുടെ വ്യോമപാത പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് നിഷേധിച്ചത് വലിയ അടിയാണ്. മാത്രമല്ല, പാകിസ്ഥാന്‍ വ്യോമപാത ഇന്ത്യയ്‌ക്ക് നിഷേധിച്ചതോടെ ഇന്ത്യയുടെ പ്രേരണയുടെ ഫലമായി മറ്റ് പല രാജ്യങ്ങളും പാകിസ്ഥാന്‍ വ്യോമപാത വഴി പറക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്. ഇന്ത്യയുടെ തുറമുഖങ്ങളില്‍ പാകിസ്ഥാന്‍ കപ്പലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ ഇപ്പോള്‍.

പാകിസ്ഥാനെ അകമേ നിന്നും പൊട്ടിത്തെറിപ്പിക്കാന്‍ ഇന്ത്യ

പാകിസ്ഥാനെ പല കഷണങ്ങളായി മുറിക്കുക, ഉള്ളില്‍ നിന്നും പൊട്ടിത്തെറിപ്പിക്കുക ഇതാണ് ഇന്ത്യയുടെ ഒരു വലിയ തന്ത്രം. ഇപ്പോഴേ ബലൂചിസ്ഥാനും പാക് അധീന കശ്മീരും തിളച്ചുമറിയുകയാണ്. അഫ്ഗാന്‍ അതിര്‍ത്തിയിലും പാകിസ്ഥാന്‍ വലിയ ഭീഷണി നേരിടുകയാണ്. അഫ്ഗാന്‍ യുദ്ധത്തിന്റെ മൂന്ന് വര്‍ഷങ്ങളില്‍ ഇന്ത്യ താലിബാനുമായി നല്ല ബന്ധം സ്ഥാപിച്ചിട്ടുണ്ട്. വലിയ പ്രഖ്യാപനങ്ങള്‍ വൈകാതെ ഉണ്ടാകുമെന്നും ഇന്ത്യ പറയുന്നു.

സര്‍ജിക്കല്‍ സ്ട്രൈക്കിന് മോദി സര്‍ക്കാര്‍ മടിക്കുന്നതിന് കാരണങ്ങള്‍ പലതാണ്
1. ഇന്ത്യ യുഎസ് വ്യാപാരക്കരാര്‍ അവസാനഘട്ടത്തിലാണ്. ഇതിനിടെ ഇന്ത്യ പാകിസ്ഥാനുമായി യുദ്ധം നടത്തിയാല്‍ തങ്ങളുടെ ആയുധങ്ങള്‍ വലിയ വിലയില്‍ ഇന്ത്യയുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ യുഎസ് ശ്രമിക്കും.
2. ചൈനയിലെ കമ്പനികള്‍ ഒന്നൊന്നായി വ്യാപാരയുദ്ധത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് വരികയാണ്. ആപ്പിള്‍ കംപ്യൂട്ടേഴ്സ്, ടെസ് ല എന്നിവ ഉദാഹരണം. ഇനിയും കൂടുതല്‍ കമ്പനികള്‍ ഇന്ത്യയിലേക്ക് വരികയാണ്. ഇതിനിടെ ഒരു തുറന്നയുദ്ധം ഇന്ത്യയെ പരിപോഷിക്കാനുള്ള ദീര്‍ഘകാലസ്വപ്നത്തിന് തിരിച്ചടിയാകും.
3.യൂറോപ്യന്‍ രാജ്യങ്ങള്‍ ഉക്രൈന്‍ റഷ്യ യുദ്ധം കാരണം സാമ്പത്തികമാന്ദ്യത്തിലാണ്. ഇന്ത്യ പാക് യുദ്ധം തുടങ്ങിയാല്‍ അവര്‍ കൂടിയ വിലക്ക് അവരുടെ ആയുധങ്ങള്‍ വില്‍ക്കാന്‍ ഇത് അവസരമായി ഉപയോഗിക്കും.
4.ഉക്രൈന്‍ യുദ്ധത്തില്‍ മാന്ദ്യത്തിലായ പാശ്ചാത്യരാജ്യങ്ങള്‍ പണം കൊടുത്ത് പോലും പാകിസ്ഥാനെ ഇന്ത്യയ്‌ക്കെതിരെ യുദ്ധത്തില്‍ നിര്‍ത്താന്‍ ശ്രമിക്കും. അതുവഴി ഇന്ത്യയ്‌ക്ക് തീവിലയ്‌ക്ക് അവരുടെ ആയുധങ്ങല്‍ വില്‍ക്കാന്‍ കഴിയും.

മോദിയുടെ പദ്ധതി പലതാണ്
ആറ്  രീതിയില്‍ പാകിസ്ഥാനെ മുറിവേല്‍പിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുക എന്ന് വിദഗ്ധര്‍ പറയുന്നു.
1. സൈബര്‍ ആക്രമണം
ബോംബുകള്‍ ഇടുന്നതിന് പകരം, സൈബര്‍ ആക്രമണത്തിലൂടെ പാകിസ്ഥാന് മുറിവേല്‍പിക്കുക. ബാങ്കിംഗ് സംവിധാനം തകര്‍ക്കുക, സൈനിക വാര്‍ത്താവിനിമയം അട്ടിമറിക്കല്‍, പവര്‍ ഗ്രിഡുകളില്‍ കേടുവരുത്തി നഗരങ്ങളെ ഇരുട്ടിലാഴ്‌ത്തല്‍.
2.ബഹിരാകാശ മേധാവിത്വം ഉപയോഗിച്ച് കൃത്യമായി മുറിവേല്‍പിക്കല്‍ ബഹിരാകാശരംഗത്ത് ഇന്ത്യയുടെ കരുത്ത് ഏറെയാണിന്ന്. ഇതുവഴി കൃത്യമായ രഹസ്യവിവരങ്ങള്‍ ശേഖരിച്ച് പാകിസ്ഥാന്റെ തീവ്രവാദ ശൃംഖലകളെ കൃത്യമായി തകര്‍ക്കല്‍. അതുവഴി സാധാരണജനങ്ങളെ പരിക്കേല്‍പിക്കാതെ തീവ്രവാദ കേന്ദ്രങ്ങളെ മാത്രം തകര്‍ക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുക.
3.വെള്ളം കൊണ്ട് യുദ്ധം
പാകിസ്ഥാന്‍ സമ്പദ്ഘടനയുടെ 24 ശതമാനവും കൃഷിയാണ്. കൃഷിക്കുള്ള വെള്ളം തടയുന്നത് മൂലം സമ്പദ്ഘടനയെ ശക്തമായി പരിക്കേല്‍പിക്കാനാവും.
4.സാമ്പത്തിക സഹായം ഇല്ലാതാക്കല്‍
ലോകബാങ്ക്, ഐഎംഎഫ് എന്നിവരുടെ ധനസഹായങ്ങള്‍ ഇന്ത്യയുടെ ആഗോളകരുത്ത് ഉപയോഗിച്ച് തടസ്സപ്പെടുത്തുക. നോട്ട് നിരോധനവും ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളയലും പാകിസ്ഥാന്‍ സമ്പദ്ഘടനയ്‌ക്ക് വലിയ പരിക്കേല്‍പിച്ചിരുന്നു. അതില്‍ നിന്നും പാകിസ്ഥാന്‍ മുക്തമായിട്ടില്ല. ബലൂചിസ്ഥാന്‍ നാളെ പാകിസ്ഥാനില്‍ നിന്നും വേറിട്ടുപോയാലും ചൈന അത് പ്രശ്നമാക്കില്ല. അതോടെ ചൈനയ്‌ക്ക് പാകിസ്ഥാനിലുള്ള താല്‍പര്യം കുറയും. പകരം ചൈന ബലൂചിസ്ഥാന് ധനസഹായം നല്‍കാനായിരിക്കും ശ്രമിക്കുക.
ഇന്ത്യയുടെ കരുത്ത് ഏറ്റവുമധികം ലോകത്തിന് തന്നെ ബോധ്യമായ നിമിഷമാണ് സിന്ധുനദീജലം നല്‍കുന്ന കരാര്‍ റദ്ദാക്കിയ സംഭവം. ഇതിനെതിരെ ലോകബാങ്ക് ചെറുവിരല്‍ പോലും അനക്കിയില്ലെന്നത് ഇന്ത്യയുടെ കരുത്തിന്റെ സൂചനയാണ്.

5.രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള സൈനീക നീക്കം
സൈന്യത്തിന്റെ ആക്രമണങ്ങള്‍ രഹസ്യാന്വേഷണഏജന്‍സിയും നിയോഗിക്കപ്പെട്ട ചാരന്മാരും നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തല്‍. ഈ അടുത്ത കാലത്തായി അജ്ഞാതര്‍ പാക് ഭീകരനേതാക്കളെ വധിക്കുന്നതായുള്ള വാര്‍ത്തകള്‍ കേട്ടിരിക്കുമല്ലോ. അതുപോലെ പാകിസ്ഥാനില്‍ തന്നെ നടക്കുന്ന ചില സ്ഫോടനങ്ങള്‍. ഇതെല്ലാം ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള കൃത്യതയാര്‍ന്ന ആക്രമണമാണ്. ഇത് തുടരുക.

6. പാകിസ്ഥാനെതിരായ സൈക്കോളജിക്കല്‍ യുദ്ധങ്ങള്‍
മോദി പാകിസ്ഥാനെ മാനസിക പിരിമുറുക്കത്തിലാഴ്‌ത്തുന്ന ഒട്ടേറെ നീക്കങ്ങള്‍ നടത്തുകയാണ്. യുദ്ധത്തിനുള്ള ചുമതല മൂന്ന് സേനാമേധാവികളെ ഏല്‍പിച്ചുവെന്ന പ്രസ്താവനയടക്കം പാകിസ്ഥാനെ ഭയപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇതോടെ തീവ്രവാദിസംഘങ്ങളെ മുഴുവന്‍ അതിര്‍ത്തിയില്‍ നിന്നും പാകിസ്ഥാന്‍ മാറ്റി. പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി തീവ്രവാദികളെ സഹായിച്ചുവെന്ന് തുറന്ന് സമ്മതിച്ചതും ഈ സമ്മര്‍ദ്ദത്തിന്റെ ഫലമാണ്. പാകിസ്ഥാന്റെ ആര്‍മി ബറ്റാലിയനെ ബലൂചിസ്ഥാനില്‍ നിന്നും മാറ്റിയത് ഇതിന് ഉദാഹരണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക