ശ്രീനഗർ ; പഹൽഗാമിലെ ഭീകരാക്രമണത്തിന് മുൻപ് ഹമാസ് കമാൻഡർമാർ പാക് അധീന കശ്മീരിലെ റാവലക്കോട്ടിൽ എത്തിയിരുന്നതായി സൂചന . ഭീകരാക്രമണത്തിന് രണ്ടുമാസം മുമ്പ് ഫെബ്രുവരി 5 നാണ് ലഷ്കർ-ഇ-തൊയ്ബയും ജെയ്ഷ്-ഇ-മുഹമ്മദും ഹമാസ് കമാൻഡർമാരെ പാക് അധീന കശ്മീരിലെ റാവലക്കോട്ടിലേക്ക് വിളിപ്പിച്ചത്.
ആക്രമണത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപും ഹമാസ് കമാൻഡർമാർ വീണ്ടും പാക് അധീന കശ്മീരിലെ ബഹാവൽപൂരിലെ ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനത്ത് എത്തിയിരുന്നു . ഇതിനുശേഷമാണ് ഏപ്രിൽ 22 ന് പഹൽഗാമിൽ തീവ്രവാദികൾ ആക്രമണം നടത്തിയത്.ആക്രമണത്തിൽ ഉൾപ്പെട്ട നാല് ഭീകരരിൽ രണ്ടുപേർ പാകിസ്ഥാനികളാണെന്നും മറ്റ് രണ്ട് പേർ കശ്മീരിൽ നിന്നുള്ളവരാണെന്നും പാകിസ്ഥാൻ ഭീകര സംഘടനയുമായി ബന്ധമുള്ളവരാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: