ശ്രീനഗര്‍: ഭാരതവുമായി സൗഹൃദം സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പാക് ജനതയെന്നും സൈനിക ഭരണം അവസാനിപ്പിച്ച് ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാര്‍ പാകിസ്ഥാനില്‍ അധികാരത്തില്‍ എത്തുന്നത് വരെ ഭാരതവും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടില്ലെന്നും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി പ്രസിഡന്റ് ഫറൂഖ് അബ്ദുള്ള.
പരാജിത രാഷ്‌ട്രമാണ് പാകിസ്ഥാന്‍. ഭാരതവും പാകിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടായാല്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഇരു രാജ്യങ്ങളുടേയും പക്കല്‍ ആണവോര്‍ജ്ജമുണ്ട്. അവരത് ഉപയോഗിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ.
അതിര്‍ത്തിയില്‍ പ്രകോപനപരമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. എന്നാല്‍ യുദ്ധമാണ് അവസാനവാക്കെന്ന് പറയാന്‍ സാധിക്കില്ല. ഇരുരാജ്യങ്ങളുടേയും ഭരണത്തലവന്മാരാണ് വിഷത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്, ഫറൂഖ് അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: