ന്യൂദല്‍ഹി: യുദ്ധ സമയത്തോ അടിയന്തര സാഹചര്യങ്ങളിലോ റണ്‍വേയായി ഉപയോഗപ്പെടുത്താനുള്ള കഴിവ് പരീക്ഷിക്കുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ ഗംഗാ എക്സ്പ്രസ് വേയില്‍ വ്യോമസേന വിമാനമിറക്കി. യുദ്ധ വിമാനങ്ങളും ഗതാഗത വിമാനങ്ങളും ഉള്‍പ്പെടുന്ന അഭ്യാസ പ്രകടനമാണ് നടത്തിയത്. റഫാല്‍, സുഖോയ് എസ്യു 30 എംകെഐ, മിറാഷ് 2000 തുടങ്ങിയ വിവിധ വിമാനങ്ങള്‍ അഭ്യാസ പ്രകടനങ്ങളുടെ ഭാഗമായി.
ലാന്‍ഡിങ്, ടേക്ക്-ഓഫ് എന്നിവയ്ക്കായി രാപകല്‍ വ്യത്യാസമില്ലാതെ ഉപയോഗിക്കാവുന്ന രീതിയിലാണ് ഗംഗാ എക്സ്പ്രസ് വേയില്‍ റണ്‍വേ ക്രമീകരിച്ചിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാനുള്ള തയാറെടുപ്പിന്റെ ഭാഗമായാണിത്. നേരത്തേ ലഖ്നൗ-ആഗ്ര, പൂര്‍വാഞ്ചല്‍ എക്സ്പ്രസ് വേകളില്‍ വ്യോമ സേനാ വിമാനമിറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: