കൊച്ചി : ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ ത്രിപുരയിൽ വെച്ച് ബംഗ്ലാദേശി സ്ത്രീയെ പിടികൂടി. ബോകുൽ അക്തർ എന്ന യുവതി ബംഗ്ലാദേശിലെ മുനിഷ്ഗഞ്ച് നിവാസിയായിരുന്നു . ഇന്ത്യയിൽ പ്രവേശിച്ച ശേഷം കേരളത്തിലേക്ക് പോകാനായിരുന്നു പദ്ധതി .
2024 ജനുവരി 1 നും ഈ വർഷം ഫെബ്രുവരി 28 നും ഇടയിൽ, ഇന്ത്യൻ പ്രദേശത്തേക്ക് അനധികൃതമായി കടന്ന 816 ബംഗ്ലാദേശികളെയും 79 രോഹിഗ്യകളെയും ത്രിപുര പോലീസ് പിടികൂടിയിരുന്നു.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ജനാധിപത്യവിരുദ്ധമായി പുറത്താക്കിയതിന് ശേഷം 483 അനധികൃത കുടിയേറ്റക്കാർ ത്രിപുരയിലേക്ക് എത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റം ത്രിപുരയ്‌ക്കും ഇന്ത്യയ്‌ക്കും പൊതുവെ സുരക്ഷാ ഭീഷണിയായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: