തിരുവനന്തപുരം: വേടനെതിരെ വനംവകുപ്പിന്റെ വേട്ടയാടലുണ്ടായെന്നും കേസെടുത്തത് ഗൗരവമായി പരിശോധിക്കപ്പെടേണ്ട കാര്യമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കഞ്ചാവ് പിടിച്ചതിന് വേടന് പൊലീസിന് അവിടെ തന്നെ ജാമ്യം നല്‍കാമായിരുന്നു. എന്നാല്‍, ഇതിന് പകരം പുലിപ്പല്ല് ധരിച്ചുവെന്ന് ആരോപിച്ച് വേടനെതിരെ വനംവകുപ്പ് കേസെടുത്തത് പരിശോധിക്കപ്പെടേണ്ടതാണ്.
പുലിപ്പല്ല് നല്‍കിയത് സുഹൃത്താണെന്ന് വേടന്‍ പറഞ്ഞിട്ടുണ്ട്. അത് ധരിക്കുമ്പോള്‍ ഇത്തരത്തില്‍ പ്രശ്‌നമുണ്ടാകുമെന്ന് കരുതിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നം അവിടെ തീരേണ്ടതായിരുന്നു. അതിന് പകരം ഭീകരകുറ്റകൃത്യം ചെയ്തയാളെന്ന പോലെ വേടനെ കൊണ്ടു പോയത് തെറ്റാണെന്ന വനംമന്ത്രിയുടെ നിലപാടിനെ പിന്തുണയ്‌ക്കുന്നു.
പാവപ്പെട്ട ജനവിഭാഗത്തിന്റെ പ്രതിനിധിയായി രാജ്യം മുഴുവന്‍ അംഗീകരിക്കുന്ന കലാകാരനാണ് വേടന്‍. ആ തരത്തില്‍ വേടനെ അംഗീകരിക്കണം. ലഹരി ഉപയോഗത്തില്‍ തിരുത്തല്‍ വരുത്തിയെന്ന് വേടന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: