ന്യൂദൽഹി : പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യക്കാർ പാകിസ്ഥാനെതിരെ ശക്തമായ രോഷം പ്രകടിപ്പിക്കുന്നുണ്ട് . പാകിസ്ഥാനെതിരെ യുദ്ധം ചെയ്യണമെന്ന ആവശ്യം സാധാരണ പൗരന്മാരിൽ നിന്ന് പോലും ഉയർന്നു കഴിഞ്ഞു . പാകിസ്ഥാൻ നടൻ ഫഹദ് ഖാൻ അഭിനയിച്ച ‘അബിർ ഗുലാൽ’ എന്ന സിനിമയുടെ റിലീസ് കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. അതിനു പിന്നാലെ, ഇപ്പോഴിതാ മറ്റൊരു പുതിയ ഇന്ത്യൻ സിനിമയിൽ നിന്ന് പാകിസ്ഥാൻ നടിയെ ഒഴിവാക്കുകയും ചെയ്തു.
ദിൽജിത് ദുസ്സാൻ ചിത്രം ‘സർദാർ ജി 3’യുടെ ചിത്രീകരണം അടുത്തിടെയാണ് ആരംഭിച്ചത് . പ്രശസ്ത പാകിസ്ഥാൻ നടിയും ഗായികയുമായ ഹനിയ ആമിറിനെയാണ് ‘സർദാർ ജി 3’ എന്ന സിനിമയിൽ നായികയായി കാസ്റ്റ് ചെയ്തിരുന്നത് . ഇതിനെക്കുറിച്ച് ചർച്ചകൾ പോലും നടന്നിരുന്നു. എന്നാൽ പഹൽഗാം കലാപത്തിന് ശേഷം ഹനിയ ആമിറിനെ ഈ സിനിമയിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.
ദിൽജിത് ദുസ്സാൻജ് മുമ്പ് ‘ഇല്ലുമിനാറ്റി’ എന്ന പേരിൽ ഒരു ലൈവ് മ്യൂസിക് ടൂർ നടത്തിയിരുന്നു. ബ്രിട്ടനിൽ ലൈവ് ഷോ നടത്തിയപ്പോൾ, അദ്ദേഹം ഹാനിയ ആമിറിനെ തന്റെ ഷോയിലേക്ക് അതിഥിയായി ക്ഷണിച്ചു. ദിൽജിത്തിനൊപ്പം വേദി പങ്കിട്ട നടി ഹനിയയും അദ്ദേഹത്തോടൊപ്പം ഗാനങ്ങൾ ആലപിച്ചു. ദിൽജിത്തും, ഹാനിയയും ഒരുമിച്ച് എത്തിയ പരിപാടി വമ്പൻ ഹിറ്റുമായി. അതുകൊണ്ടാണ് ഹനിയയെ സിനിമയിലും കൊണ്ടുവരാൻ പദ്ധതികൾ ആസൂത്രണം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: