തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്രകാരന് ഷാജി എന്‍ കരുണിന് യാത്രാമൊഴി. മൃതദേഹം തിരുവനന്തപുരം ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
സിനിമാ-സാഹിത്യ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ പൊതുദര്‍ശന ഇടങ്ങളില്‍ ആദാരാഞ്ജലികള്‍ അര്‍പ്പിച്ചു.സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനും ജില്ലാ കളക്ടറും സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.
വെള്ളയമ്പലത്തെ വസതിയില്‍ നിന്ന് രാവിലെ പത്തരയോടെയാണ് മൃതദേഹം പൊതുദര്‍ശനത്തിനായി വഴുതക്കാട് കലാഭവന്‍ തിയേറ്ററിലേക്ക് കൊണ്ടുവന്നത്.രണ്ട് മണിക്കൂറോളം ഇവിടെ പൊതുദര്‍ശനമുണ്ടായിരുന്നു. കലാഭവന്‍ തിയേറ്ററില്‍ സിനിമയിലെ പിന്നണി പ്രവര്‍ത്തകരുടെ നീണ്ട നിരയാണ് കണ്ടത്. ഉച്ചയോടെ മൃതദേഹം വീണ്ടും വീട്ടിലേക്ക് കൊണ്ടുപോയി. പിന്നീട് ശാന്തികവാടത്തിലെത്തിച്ച് സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: