ആക്കളും: എയിംസിനു വേണ്ടി സ്ഥലം അന്വേഷിച്ച് നടക്കുന്ന സര്‍ക്കാരിനോട്, പുലയനാര്‍ കോട്ടയില്‍ എയിംസ് സ്ഥാപിക്കാന്‍ ആവശ്യത്തിനുള്ള സ്ഥലം ഉണ്ടെന്ന് ആക്കുളം വാര്‍ഡ് നിവാസികള്‍. ജന്മഭൂമി ജനസദസ്സിലാണ് എയിംസ് സംബന്ധിച്ച് പ്രദേശവാസികളില്‍ നിന്നും അഭിപ്രായം ഉയര്‍ന്നത്. ഐടി നഗരം കൂടിയാണ് ആക്കുളം.
എയിംസ് കൂടി ഇവിടെ വന്നാല്‍ പ്രദേശത്തിന് വലിയ മാറ്റം ഉണ്ടാകും. നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കും. എച്ച് എല്‍എല്‍, ആക്കുളം ടൂറിസ്റ്റ് വില്ലേജ് ഇവയെ സര്‍ക്കാരിന്റെ ഭാഗമാക്കണം. ഐടിക്കോണം മെഡിക്കല്‍ കോളജ് റോഡിന് സമീപം താമസിക്കുന്നവര്‍ ഭീതിയോടെയാണ് കഴിയുന്നതും റോഡിലൂടെ പോകുന്നതും. ഇവിടെ ഉയര്‍ന്ന ഭാഗത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. റോഡിന്റെ ഭാഗത്ത് ഭിത്തി നിര്‍മിക്കുകയും ശോചനീയവസ്ഥ പരിഹരിക്കുകയും വേണം. ഭൂമാഫിയകളുടെ കുത്തകയായി മാറി ആക്കുളം പ്രദേശം.
കൂണുകള്‍ പോലെ ഫഌറ്റുകള്‍ ഉയരുന്നു. പ്രദേശവാസികള്‍ക്ക് കുടി വെള്ളമില്ല. എന്നാല്‍ ഫഌറ്റിലുള്ളവര്‍ക്ക് കുടിവെള്ളം യഥേഷ്ടം ലഭിക്കുന്നു. അതിനാല്‍ കുടിവെള്ളത്തിന് പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യങ്ങള്‍ ഉയര്‍ന്നു. പ്രധാനമന്ത്രിയുടെ ബേട്ടി ബെച്ചാവോ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് നല്‍കണം. ആക്കുളം കായലിനെ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. കായല്‍ സംരക്ഷിക്കാന്‍ കോടിക്കണക്കിന് രൂപ ചിലവഴിക്കുന്നുണ്ട്. എന്നാല്‍ വെള്ളത്തില്‍ ചായം കലക്കുന്നതു പോലെയാകുന്നു. കണക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിടണമെന്നും ആവശ്യം ഉയര്‍ന്നു.
ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ അധ്യക്ഷന്‍ മുക്കം പാലമൂട് രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലര്‍ മധുസൂദനന്‍നായര്‍ ഉദ്ഘാടനം ചെയ്തു. ഭാരതീയ വിചാരകന്ദ്രം ഡോ.ലക്ഷമിവിജയന്, പോങ്ങുംമൂട് വിക്രമന്, ചെറുവയ്ക്കല്‍ തുളസി, പുലയനാര്‍കോട്ട ജയന്, പുലയനാര്‍ കോട്ട സജി, അജയന്,ഷിജിലാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: