വെള്ളാര്‍: വെള്ളാര്‍ പ്രദേശത്തെ ലഹരിയില്‍ നിന്നും മുക്തമാക്കണമെന്ന് ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് വെള്ളാര്‍ വാര്‍ഡില്‍ നടത്തിയ ജനസദസ്. അന്താരാഷ്ട്ര ടൂറിസറ്റ് കേന്ദ്രവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് വെള്ളാര്‍. അതിനാല്‍ അപരിചിതരായ നിരവധി പേരാണ് വന്നു പോകുന്നത്. ഇതിനിടയില്‍ ലഹരിക്കച്ചവടക്കാര്‍ നിരവധി പേരുണ്ട്. പുറത്ത് നിന്ന് എത്തുന്നു ലഹരി കച്ചവടക്കാരാണ് ഇതിനു പിന്നില്‍. തിരിച്ചറിയാന്‍ സാധിക്കുന്നില്ല.എന്നാല്‍ വെള്ളാറില്‍ നിന്ന് ലഹരി പിടികൂടി എന്ന വാര്‍ത്ത പ്രദേശവാശികള്‍ക്ക് നാണക്കേട് ഉണ്ടാക്കുന്നു.
വിദേശികളെവരെ ലഹരി സംഘം ചാക്കിലാക്കിയിട്ടുണ്ട്. ക്രമേണ ഈ ഭാഗത്തെ യുവാക്കളെയും ലഹരി സംഘം കെണിയില്‍പ്പെടുത്തുന്നു. ടൂറിസ്റ്റുകള്‍ വന്ന് പോകുന്നതിനാല്‍ ഇവിടെ രാത്രിയും പകലുമില്ല. ഈ അവസരം മുതലെടുക്കുകയാണ് ലഹരി വില്‍പ്പനക്കാര്‍. പോലീസിന് പോലും എത്തിച്ചേരാന്‍ പറ്റാത്ത നിരവധി പ്രദേശങ്ങള്‍ ഉണ്ട്. പ്രധാന കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കിയാല്‍ ലഹരി മാഫിയയെ തടയാമെന്നും പോലീസും എക്സൈസും അതിന് തയ്യാറാകുന്നില്ലെന്നും ജന സദസില്‍ പരാതി ഉയര്‍ന്നു. ജനകീയ സദസുകള്‍ രൂപീകരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണം. കാറ്ററിംഗ് പഠനത്തിനായി എത്തുന്ന വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ കോളജ് അധികൃതരുമായി സംസാരിക്കണം. വാഴമുട്ടം ഹൈസ്ക്കൂളിനെ ഹൈടെക് ആക്കുന്ന പണി ഇഴഞ്ഞ് നീങ്ങുന്നു.
വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലം ആയിട്ടു പോലും ഇടപെടുന്നില്ല. ജപ്പാന് കുടിവെള്ള പദ്ധതി പുനജീവിപ്പിക്കണം. വാഴമുട്ടത്തെ ഓട പോകുന്നത് സ്വാകാര്യ വ്യക്തികളുടെ വസ്തുവില്‍ കൂടിയാണ്. അതിനാല്‍ ഏത് നിമിഷവും ഓട മണ്ണിട്ട് മൂടാം. അതിനാല്‍ ഓട നിര്‍മാണത്തിനായി പ്രത്യേക പദ്ധതി തയ്യാറാക്കണമെന്നും ആവശ്യം ഉയര്‍ന്നു. തെരുവ്നായ ശല്യം രൂക്ഷമാണ്. ടൂറിസ്റ്റുകള്‍ക്ക് പുറത്ത് ഇറങ്ങി നടക്കാന്‍ സാധിക്കുന്നില്ല. മാലിന്യം കുന്നു കൂടി കിടക്കുന്നതായും ജന സദസിലെത്തിയവര് പറഞ്ഞു. വെള്ളാര്‍ സന്തോഷ് അധ്യക്ഷത വഹിച്ചു. മുന്‍ കൗണ്‍സിലര്‍ പാപ്പനംകോട് സജി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡോ. സുരേഷ്കുമാര്‍, കൗണ്‍സിലര്‍ മധുസൂദനന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: