തിരുവനന്തപുരം: നദികളെ മാലിന്യമുക്തമാക്കാന്‍ ഏതെങ്കിലുമൊരു വ്യക്തിമാത്രം വിചാരിച്ചാല്‍ പോരെന്നും സമൂഹം പൂര്‍ണമായും അത് ഏറ്റെടുക്കണമെന്നും കൈമനം അമൃതാനന്ദമയി മഠത്തിലെ സ്വാമി ശിവാ മൃതാനന്ദ പുരി പറഞ്ഞു.
വലിയ ആശുപത്രികള്‍ മുതല്‍ ചെറിയ വീടുകളില്‍ നിന്നുവരെ മാലിന്യം പുഴകളിലെത്തുന്നു. പഴയ ജീവിത സാഹചര്യങ്ങള്‍ മാറിയിരിക്കുന്നു. പാത്രം കഴുകുന്നതിനും വീടിന്റെ തറ തുടയ്‌ക്കുന്നതിനും വരെ ഇപ്പോള്‍ ആസിഡ് സ്വഭാവമുള്ള രാസപദാര്‍ത്ഥങ്ങളാണ് ഉപയോഗിക്കുന്നത്. ഇവ വീട്ടില്‍ നിന്ന് പുറന്തള്ളുമ്പോള്‍ ഭൂഗര്‍ഭജലത്തിലും നദികളിലും എത്തുന്നു. സമൂഹത്തില്‍ അവബോധം വളര്‍ത്തലാണ് വേണ്ടത്. ഇത്തരം അവബോധമുള്ളവരെയാണ് നാം ഭരണരംഗത്തേക്ക് തെരഞ്ഞെടുക്കേണ്ടത്. എന്നാല്‍ മാത്രമേ നദികളുടെ ശുചികരണമെന്ന ലക്ഷ്യം പൂര്‍ത്തിയാക്കാനാവുകയുള്ളു വെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: