Kerala

കേരളത്തിന്റെ കായിക രംഗം രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് അ‌ഞ്ജു ബോബി ജോര്‍ജ്ജും മേഴ്സിക്കുട്ടനും

മേഴ്സിക്കുട്ടന്‍, പി.ടി. ഉഷ, അഞ്ജുബോബി ജോര്‍ജ്ജ്- ഒരിയ്ക്കല്‍ നിരവധി ചാമ്പ്യന്മാരെ സൃഷ്ടിച്ച കേരളത്തിന്‍റെ കായികരംഗം ഇപ്പോള്‍ ശുദ്ധവായു ശ്വസിക്കാന്‍ ഇല്ലാതെ ശ്വാസം മുട്ടുകയാണ്. ഈയിടെ കായികരംഗത്തെ ഉണര്‍ത്തും എന്ന അവകാശവാദത്തോടെ നടന്ന 2025ലെ ഫെഡറേഷന്‍ കപ്പ് തികഞ്ഞ പരാജയമായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ഭരിയ്ക്കുന്ന ഇടത് സര്‍ക്കാരിന് യാതൊരു നേട്ടങ്ങളും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല എന്നത് ദുഖകരമാണ്.

Published by

തിരുവനന്തപുരം: മേഴ്സിക്കുട്ടന്‍, പി.ടി. ഉഷ, അഞ്ജുബോബി ജോര്‍ജ്ജ്- ഒരിയ്‌ക്കല്‍ നിരവധി ചാമ്പ്യന്മാരെ സൃഷ്ടിച്ച കേരളത്തിന്റെ കായികരംഗം ഇപ്പോള്‍ ശുദ്ധവായു ശ്വസിക്കാന്‍ ഇല്ലാതെ ശ്വാസം മുട്ടുകയാണ്. ഈയിടെ കായികരംഗത്തെ ഉണര്‍ത്തും എന്ന അവകാശവാദത്തോടെ നടന്ന 2025ലെ ഫെഡറേഷന്‍ കപ്പ് തികഞ്ഞ പരാജയമായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ഭരിയ്‌ക്കുന്ന ഇടത് സര്‍ക്കാരിന് യാതൊരു നേട്ടങ്ങളും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല എന്നത് ദുഖകരമാണ്.

വേനല്‍ക്കാലസൂര്യന്റെ കടുത്ത രശ്മികള്‍ നേരിട്ട് ശരീരത്തില്‍ പതിച്ച് കായികതാരങ്ങള്‍ വാടിക്കരിഞ്ഞു. രാത്രിയില്‍ മത്സരങ്ങള്‍ നടത്താന്‍ ഫ്ലഡ് ലിറ്റുകള്‍ പോലും ഉണ്ടായിരുന്നില്ല. ഇത് കണ്ടപ്പോള്‍ ഹൃദയം തകര്‍ന്നുവെന്ന് മേഴ്സിക്കുട്ടന്‍ പറയുന്നു. ആറ് മീറ്ററിലധികം ലോംഗ് ജമ്പ് ചാടിയ ആദ്യ വനിതാ അത്ലറ്റാണ് മേഴ്സിക്കുട്ടന്‍.

കായികരംഗത്തെ കീര്‍ത്തി ഇന്ന് ചരിത്രത്താളുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. “കേരളത്തില്‍ നടന്ന ഫെഡറേഷന്‍ കപ്പ് കേരളം അതിന്റെ കായികശക്തിയുടെ വേരുകളില്‍ നിന്നും എത്രത്തോളം വഴിതെറ്റിയിരിക്കുന്നു എന്നതിന് തെളിവാണ്. നമ്മടെ കുട്ടികള്‍ ഉപയോഗിച്ചിരുന്ന മൈതാനങ്ങള്‍ പലതും ഇല്ലാതാവുന്നു. വയലേലകള്‍ ഇല്ല. തുറസ്സായ സ്ഥലങ്ങളും കുറഞ്ഞുകൊണ്ടിരിക്കുന്നു. നഗരങ്ങളില്‍ പോലും ഒന്നോ രണ്ടോ സ്റ്റേഡിയങ്ങളേ ഉള്ളൂ. “- അഞ്ജു ബോബി ജോര്‍ജ്ജ് പറയുന്നു.

ഇപ്പോള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ത്തുന്നതാണ് വികസനത്തിന്റെ മുദ്ര എന്ന് കരുതുന്നവരാണ് കേരളം ഭരിയ്‌ക്കുന്നത്. സ്കൂളുകളില്‍ ഇന്ന് സ്പോര്‍ട്സിന് മുന്‍ഗണനകളില്ല. നഗ്നപാദരായി പുല്‍മേടുകളിലൂടെ ഓടുന്ന കുട്ടികളോ അവര്‍ക്ക് രോമാഞ്ചം കൊള്ളാന്‍ കായികകിരീടത്തിന്റെ ഓര്‍മ്മകളോ ഇല്ല. ഇത് മൂലം പുതിയ തലമുറയിലെ കുട്ടികള്‍ മയക്കമരുന്നില്‍ അഭയം തേടുകയാണ്.

പണ്ട് കേരളത്തില്‍ വ്യാപകമായി ഉണ്ടായിരുന്നു സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ പോലും പഴയ പ്രതാപകാലത്തെ നിഴലുകള്‍ മാത്രമായി അധപതിച്ചിരിക്കുന്നു. ട്രാക്ക് ആന്‍റ് ഫീല്‍ഡ്, ജംപ്, ത്രോകള്‍ തുടങ്ങി എല്ലാ മേഖലകളിലും കേരളം മുന്നിട്ടുനിന്നിരുന്നു പണ്ട്. ഇന്ന് കേരളം ഒന്നുമല്ലാതിയിരിക്കുന്നു.- അഞ്ജു ബോബി ജോര്‍ജ്ജ് വിലപിക്കുന്നു.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക