തിരുവനന്തപുരം :തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. സിറ്റി ട്രാഫിക് കണ്‍ട്രോളിലേക്കാണ് സന്ദേശം എത്തിയത്. ഇതേ തുടര്‍ന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടത്തുകയാണ്.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു വിമാനത്താവളത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇമെയില്‍ സന്ദേശം ലഭിച്ചത്.
ബോംബ് ഭീഷണിയില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇ മെയില്‍ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്. വിവരങ്ങള്‍ നല്കാന് മൈക്രോസോഫ്റ്റ്നോട് ആവശ്യപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: