തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗിന്റെ (സിആപ്റ്റ്) റഫറണ്ടത്തില്‍ ബിഎംഎസിന് ചരിത്ര വിജയം.
ഭരണകക്ഷിയായ എഐടിയുസി യേയും പ്രതിപക്ഷമായ ഐഎന്‍ടിയുസിയേയും പുറകിലാക്കി 21.31 ശതമാനവുമായി ബിഎംഎസ് രണ്ടാം സ്ഥാനത്ത് എത്തി ചരിത്രം കുറിച്ചു. 17 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന റഫറണ്ടത്തില്‍ മത്സര രംഗത്ത് ബിഎംഎസും സിഐടിയു, ഐഎന്‍ടിയുസി, എസ്ടി സഖ്യവും കേരള കോണ്‍ഗ്രസിന്റെ കെടിയുമാണ് ഉണ്ടായിരുന്നത്. 2022 ലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സിആപ്റ്റില്‍ എംപ്ലോയിസ് സംഘ് പ്രവര്‍ത്തനം ആരംഭിച്ചത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് സി ആപ്റ്റിന്റെ ബ്രാഞ്ചുകള്‍ പ്രവര്‍ത്തനം ഉള്ളത്. വിജയിക്കാനുള്ള 15 ശതമാനത്തില്‍ നിന്നും ആകെ പോള്‍ ചെയ്ത 427 വോട്ടില്‍ 90 വോട്ട് നേടി. ഈ പ്രവര്‍ത്തനത്തിന് വേണ്ടി പ്രവര്‍ത്തിച്ച എംപ്ലോയിസ് സംഘ് ജനറല്‍ സെക്രട്ടറി രാജേന്ദ്രന്‍ തുടങ്ങി എല്ലാ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നതായി സി ആപ്റ്റ് എംപ്ലോയീസ് സംഘ് പ്രസിഡന്റ് കെ.ജയകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: