തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമിന് ഡിജിപി റാങ്ക്. ഫയര്‍ഫോഴ്സ് മേധാവി കെ. പത്മകുമാര്‍ ബുധനാഴ്ച വിരമിക്കുമ്പോള്‍ മനോജിന് ഡിജിപി റാങ്കില്‍ നിയമനം ലഭിക്കും.
1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് മനോജ് എബ്രഹാം. ഇന്റലിജന്‍സ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍ പൊലീസ് ആസ്ഥാനത്തെ എഡിജിപി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഇനി ഏഴു വര്‍ഷം കൂടി സര്‍വീസുണ്ട്.
കെ. പത്മകുമാര്‍ വിരമിക്കുമ്പോള്‍ ഫയര്‍ഫോഴ്സ് മേധാവി തസ്തികയിലേയ്ക്ക് മനോജ് എബ്രഹാം എത്താന്‍ സാധ്യതയുണ്ട്.ഈ സാഹചര്യത്തില്‍ ആരാകും ക്രമസമാധാന ചുമതലയുള്ള എഡിജിപിയെന്നതാണ് പൊലീസില്‍ ഉന്നതര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: