ന്യൂഡൽഹി ; രണ്ടാമതും നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേൽക്കും മുൻപ് ഡോൺ ന്യൂസ് സീനിയർ റിപ്പോർട്ടർ സഹീദ് ഹുസൈൻ എഴുതിയ ലേഖനം വീണ്ടും ശ്രദ്ധ നേടുന്നു . പാകിസ്ഥാനുള്ള ഒരു മുന്നറിയിപ്പെന്ന നിലയിലായിരുന്നു ഈ ലേഖനം .
‘ ബിജെപി യുടെ മുൻ പ്രധാനമന്ത്രി വാജ്പേയിയെ പോലെയല്ല നരേന്ദ്രമോദി , മൃദു ഭാഷിയായിരുന്നു വാജ്പേയ് എങ്കിൽ ഏതു നിമിഷവും പ്രതിരോധിക്കാൻ കരുത്തുള്ള പ്രധാനമന്ത്രിയാണ് മോദി . സ്വന്തം രാജ്യത്തിന്റെ സൈന്യത്തെ ഏറ്റവും ശക്തമായ സേനയായി വളർത്തിയ ഭരണാധികാരി . ഒരിക്കൽ കൂടി അധികാരത്തിൽ മോദി വരുന്നതോടെ സമാധാനം എന്നത് പാകിസ്ഥാൻ മറക്കേണ്ടി വരുമെന്നും സഹീദ് ഹുസൈൻ തന്റെ ലേഖനത്തിൽ പറയുന്നു .
ആദ്യത്തെ സർജ്ജിക്കൽ സ്ട്രൈക്കിലൂടെ അത് പാകിസ്ഥാനു ബോദ്ധ്യപ്പെട്ടെങ്കിലും , ബാലാക്കോട്ട് ആക്രമണത്തിലൂടെ വീണ്ടും അത് ഉറപ്പിച്ചു. മുൻപ് പല തവണയും പാക് ഭീകരർ ഇന്ത്യൻ അതിർത്തി കടന്ന് എത്തി മുംബൈയിലും , ന്യൂഡൽഹിയിലുമടക്കം സ്ഫോടനങ്ങൾ നടന്നിട്ടും ഇന്ത്യ സംയമനം പാലിക്കുകയായിരുന്നു .ഇത്തവണയും ഇന്ത്യയിൽ നിന്ന് അത്തരമൊരു നീക്കമാണ് പാകിസ്ഥാൻ പ്രതീക്ഷിച്ചിരുന്നത് .എന്നാൽ സിന്ധു നദീജല കരാർ അടക്കം റദ്ദാക്കി ഇന്ത്യ കനത്ത നടപടികളിലേയ്‌ക്ക് കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: