Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹയര്‍സെക്കന്‍ഡറി സീറ്റ് പ്രതിസന്ധി: വടക്കന്‍ ജില്ലകളില്‍ 58,571 സീറ്റുകളുടെ കുറവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2025, 12:23 pm IST
inKerala

കോഴിക്കോട്: വടക്കന്‍ ജില്ലകളില്‍ 58,571 ഹയര്‍ സെക്കന്‍ഡറി സീറ്റുകളുടെ കുറവ്. സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ കണ്ണില്‍പൊടിയിടുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്ക് പകരം ശാശ്വത പരിഹാരം വേണമെന്ന് ആവശ്യമുയര്‍ന്നു. പ്രതിഷേധങ്ങള്‍ അടക്കാന്‍ പ്ലസ് വണ്‍ സീറ്റില്‍ സര്‍ക്കാര്‍ ആദ്യമേ 30 ശതമാനം അനുപാതിക വര്‍ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എങ്കിലും പ്ലസ് വണ്‍, വിഎച്ച്എസ്ഇ, ഐടിഐ, പോളിടെക്‌നിക്ക് തുടങ്ങി മുഴുവന്‍ ഉപരിപഠന സാധ്യതകള്‍ പരിഗണിച്ചാലും മലബാര്‍ ജില്ലകളില്‍ അരലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ സീറ്റ് ലഭിക്കാതെ പുറത്തുനില്‍ക്കേണ്ടി വരും.

മലപ്പുറം ജില്ലയില്‍ മാത്രം എസ്എസ്എല്‍സി വിജയിച്ച 26,402 കുട്ടികള്‍ക്ക് സീറ്റ് ലഭിക്കില്ല. പാലക്കാട് 10986 ഉം കോഴിക്കോട് 8643 ഉം സീറ്റുകളുടെ കുറവുണ്ട്. തൃശൂര്‍ 1451, വയനാട് 1878, കണ്ണൂര്‍ 5735, കാസര്‍കോട് 3476 സീറ്റുകളുടെയും അപര്യാപ്തതയുണ്ട്. സര്‍ക്കാര്‍ പരിഹാരമായി പറയുന്ന അനുപാതിക സീറ്റ് വര്‍ധനവ് നടപ്പിലാക്കിയാല്‍പ്പോലും പതിനായിരക്കണക്കിന് കുട്ടികള്‍ക്ക് സീറ്റ് ലഭിക്കില്ല.

18,496 വിദ്യാര്‍ത്ഥികള്‍ മാത്രം എസ്എസ്എല്‍സിക്ക് വിജയിച്ച കോട്ടയം ജില്ലയില്‍ 228 സയന്‍സ് ബാച്ചുകളുള്ളപ്പോള്‍ 79,152 പേര്‍ വിജയിച്ച മലപ്പുറം ജില്ലയിലുള്ള സയന്‍സ് ബാച്ചുകളുടെ എണ്ണം 352 മാത്രമാണ്. സിബിഎസ്ഇ, ഐസിഎസ്ഇ പത്താം ക്ലാസ് വിജയികള്‍, എസ്എസ്എല്‍സി സേ പരീക്ഷ വിജയികള്‍ എന്നിവര്‍ കൂടി വരുന്നതോടെ മലബാര്‍ മേഖലയിലെ സീറ്റ് പ്രതിസന്ധി രൂക്ഷമാകും.

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള മലബാര്‍ ജില്ലയിലെ 58,571 വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റില്ലാത്ത സ്ഥിതി പരിഹരിക്കാന്‍ 1171 സ്ഥിരം പ്ലസ് വണ്‍ ബാച്ചുകള്‍ സര്‍ക്കാര്‍ അനുവദിക്കേണ്ടതുണ്ട്. സീറ്റ് പ്രതിസന്ധിയുണ്ടാകുമ്പോള്‍ ക്ലാസ്മുറികളില്‍ കുട്ടികളെ കുത്തിനിറച്ച് പ്രശ്‌നം പരിഹരിച്ചെന്ന് വരുത്തിത്തീര്‍ക്കുകയാണ് കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം സര്‍ക്കാര്‍ ചെയ്തത്. ഇതോടെ പല ക്ലാസുകളിലും 65 ഓളം കുട്ടികളാണ് പഠിച്ചത്. സര്‍ക്കാര്‍ തന്നെ മാനദണ്ഡമാക്കിയ 50:1 എന്ന വിദ്യാര്‍ത്ഥി – അധ്യാപക അനുപാതത്തെ അട്ടിമറിക്കുകയാണ് പ്ലസ് വണ്‍ പ്രവേശനം പൂര്‍ത്തിയാകുമ്പോള്‍ മലബാ
ര്‍ ജില്ലകളില്‍ ഉണ്ടാകുന്നത്.

എന്നാല്‍ തെക്കന്‍ ജില്ലകളില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും പ്രവേശനം പൂര്‍ത്തിയായാലും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കാറാണ് പതിവ്. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് അവരാഗ്രഹിക്കുന്ന കോഴ്‌സിന്, ആഗ്രഹിക്കുന്ന സ്‌കൂളിലും പ്രവേശനം
ലഭിക്കുന്നു. എന്നാല്‍, മലബാര്‍ ജില്ലകളില്‍ മുഴുവന്‍ എ പ്ലസ് കിട്ടിയ കുട്ടികള്‍ക്ക് പോലും അവര്‍ ആഗ്രഹിക്കുന്ന കോഴ്‌സില്‍ പ്രവേശനം ലഭിക്കാതെ കിട്ടുന്ന കോഴ്‌സില്‍ സംതൃപ്തിയടയേണ്ട സ്ഥിതിയാണ്. പലപ്പോഴും പ്രവേശനം പോലും ലഭിക്കാത്ത അവസ്ഥയും കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഉണ്ടായിട്ടുണ്ട്. അതേസമയം ഹയര്‍ സെക്കന്‍ഡറികളായി ഉയര്‍ത്താവുന്ന അനവധി ഹൈസ്‌ക്കൂളുകള്‍ മലബാര്‍ ജില്ലകളിലുണ്ടായിട്ടും കുട്ടികള്‍ തിങ്ങിനിറഞ്ഞു പഠിക്കുന്ന സാഹചര്യം ഒരുക്കാനാണ് സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നത്.

 

Tags: schoolsHigher secondaryMalabar Area
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kerala

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

Thiruvananthapuram

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നെഞ്ചോട് ചേർന്ന് ഭാരതമണ്ണ് : ആമസോണിലെ 46 ലക്ഷത്തിന്റെ പാക്കേജ് ഉപേക്ഷിച്ചു ; ഇന്ന് ഇന്ത്യൻ സൈനിക ഓഫീസറായി ഷാർദേന്ദു തിവാരി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ലെന്ന് മന്ത്രി കെ മുരളീധരന്‍

കടവന്ത്രയിലെ മോര്‍ഫിംഗ് പരാതിയില്‍ യുവതിയുടെ ബന്ധുവിനെ ചോദ്യം ചെയ്യും, കോട്ടയത്ത് വിദ്യാര്‍ഥി പിടിയിലായി

മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലുളള തട്ടിപ്പില്‍ കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ രണ്ടാം റിപ്പോര്‍ട്ട് പുറത്ത്

‘ആരാണ് ശബ്ദം നൽകിയതെന്ന് അറിയുകയേ ഇല്ല, പാവം..’; അഭിമുഖത്തിൽ തന്റെ പേര് പറയാത്തതിന് ഉർവശിയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

അബ്ദുള്‍ വഹാബ് എം പിയുടെ ഡ്രൈവറെയും കുടുംബത്തെയും മര്‍ദ്ദിച്ച കേസിലെ 2 ാം പ്രതി പിടിയില്‍

ഭഗവാൻ ശ്രീകൃഷ്ണനെ നായയായി ചിത്രീകരിച്ച് സിപിഎം വനിതാ നേതാവ് വള്ളി ; കേസെടുക്കണമെന്ന് വിശ്വാസികൾ

ഫേസ്ബുക് പോസ്റ്റുകള്‍ നീക്കി: മെറ്റക്ക് കത്ത് അയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്, നീക്കം ചെയ്തതിന്റെ കാരണം വ്യക്തമാക്കണം

ഹോണ്‍ മുഴക്കിയതിന് കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ബസ് ജീവനക്കാന്‍, കൊച്ചിയില്‍ സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തുടര്‍ക്കഥ

ആരോപണങ്ങളും ആക്ഷേപങ്ങളും അടിസ്ഥാനമില്ലാത്തതായി…ഐഎസ്ആർഒയുടെ ഉജ്ജ്വലമായ ആകാശക്കുതിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.