തിരുവനന്തപുരം: കെ.ചിറ്റിലപിള്ളി ഫൗണ്ടേഷനും ദേശീയ സേവാഭാരതി കേരളം സംയുക്തമായി നടപ്പിലാക്കുന്ന ‘തലചായക്കനൊരിടം’ പദ്ധതിയില്‍ നിര്‍മിച്ചു നല്കിയ വീടിന്റെ താക്കോല്‍ദാനം ആര്‍എസ്എസ് ദക്ഷിണകേരളം പ്രാന്ത കാര്യവാഹ് ടി.വി.പ്രസാദ്ബാബു നിര്‍വഹിച്ചു. ഒറ്റശേഖരമംഗലം പഞ്ചായത്ത് കടമ്പറ വാര്‍ഡില്‍ കുളങ്ങരമൂഴിയില് അനിക്കുട്ടനും കുടുംബത്തിനുമാണ് വീടുനിര്‍മിച്ച് നല്‍കിയത്.
ചടങ്ങില്‍ സേവാഭാരതി ഒറ്റശേഖരമംഗലം യൂണിറ്റ് പ്രസിഡന്റ് കെ.മോഹനകുമാര്‍ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന സമിതി അംഗവുമായ ഡോ. സാബു കെ.നായര്‍ മംഗള പത്രസമര്‍പ്പണം നടത്തി. കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം വിജയന് കള്ളിക്കാട്, സേവാഭാരതി ഒറ്റശേഖരമംഗലം യൂണിറ്റ് സെക്രട്ടറി വിഷ്ണു.സി.യു, വൈസ് പ്രസിഡന്റ് അജയകുമാര്‍.എം.വി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: