ദിസ്പുര്‍: പഹല്‍ഗാമില്‍ 26 ടൂറിസ്റ്റുകളെ വെടിവെച്ച് കൊന്ന തീവ്രവാദി ആക്രമണത്തെ പിന്തുണച്ച എംഎല്‍എ അമീനുല്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്തു. എഐയുഡിഎഫ് എംഎല്‍എയായ അമീനുല്‍ ഇസ്ലാം ഈ ആക്രമണം നടത്തിയ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
ഉടനെ അസം പൊലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് എംഎല്‍എ ആയ അമീനുല്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്തതെന്ന് അസംമുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞു. ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടപ്പോഴാണ് അമീനുല്‍ ഇസ്ലാം പാകിസ്ഥാനെ പിന്തുണയ്ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ ഡിജിപിയ്ക്ക് പരാതി നല്കി. അറസ്റ്റ് ചെയ്തതായി ഡിജിപിയാണ് തന്നെ അറിയിച്ചതെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ഇത്തരം രാജ്യദ്രോഹക്കുറ്റത്തിന് മാപ്പ് നല്‍കാനാവില്ലെന്നും ഹിമന്ത ബിശ്വ ശര്‍മമ പറഞ്ഞു.
അതേ സമയം എഐയുഡിഎഫ് എന്ന പാര്‍ട്ടില്‍ അമീനല് ഇസ്ലാമിന്റെ പ്രസ്താവനയെ തള്ളിയിട്ടുണ്ട്. മൂന്ന് തവണ ദിങ് മണ്ഡലത്തില്‍ നിന്നും എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ട നേതാവ് അമീനുല്‍ ഇസ്ലാം. നാഗോണിലെ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റ്.
പഹല്‍ഗാമിലെ ആക്രമണത്തില്‍ പാകിസ്ഥാനെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ പിന്നീട് എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. നിഷ്കളങ്കരായ പൗരന്മാരെ കൊന്നുതള്ളിയവരെ പിന്തുണയ്ക്കുന്നവര്‍ അവരുടെ ആവിഷ്കാരസ്വാതന്ത്ര്യം പ്രകടിപ്പിക്കുകയല്ല ചെയ്യുന്നത്. പകരം, ഇന്ത്യയുടെ ആത്മാവിന് എതിരെ പ്രവര്‍ത്തിക്കുകയാണ്.- ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: