ശ്രീനഗർ : ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യൻ സർക്കാർ പാകിസ്ഥാനെതിരെ കർശന നടപടിയെടുക്കുകയും സിന്ധു നദീജല കരാർ റദ്ദാക്കുകയും ചെയ്തിരുന്നു . ഇന്ത്യയുടെ ഈ തീരുമാനം പാകിസ്ഥാനിലെ ജലക്ഷാമം കൂടുതൽ രൂക്ഷമാക്കുമെന്ന് പാക് അധികൃതർക്ക് ആശങ്കയുണ്ട് . അതേസമയം, ഇന്ത്യയുടെ കടുത്ത നിലപാടിന് പിന്നാലെ ഭീഷണിയുമായി പാക് ഭീകരൻ ഹാഫിസ് സയീദ് രംഗത്തെത്തി.
അതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഹാഫിസ് സയീദ് പരസ്യമായി ഭീഷണി ഉയർത്തുന്നതും കാണാം. “മോദി, നിങ്ങൾ പാകിസ്ഥാന്റെ വെള്ളം നിർത്തിയാൽ, ഞങ്ങൾ നിങ്ങളുടെ നാവ് പിഴുതെടുക്കും. മോദി, നിങ്ങൾ പാകിസ്ഥാന്റെ വെള്ളം നിർത്തിയാൽ, ഞങ്ങൾ നിങ്ങളുടെ ശ്വാസം നിർത്തും, കശ്മീരിലെ നദികളിൽ രക്തം ഒഴുകും.“ എന്നാണ് ഹാഫീസ് സയീദിന്റെ ഭീഷണി.
അതേസമയം അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നത് തുടർന്നാൽ, ഇന്ത്യയും ഇനി നിശബ്ദത പാലിക്കില്ല. ഭീകരതയെ പിന്തുണയ്‌ക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ, അതിനെതിരെ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: