Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വികസിത കേരളത്തിനായി നരേന്ദ്ര മോദിക്കൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2025, 10:41 am IST
in Editorial

വികസിത കേരളം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ബിജെപിയുടെ കണ്‍വെന്‍ഷനുകള്‍ ജനങ്ങളില്‍ വലിയ പ്രതീക്ഷ നിറച്ചിരിക്കുകയാണ്. രാജീവ് ചന്ദ്രശേഖര്‍ പുതിയ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷം ബിജെപി ഏറ്റെടുത്തിട്ടുള്ള ഈ ദൗത്യം വിജയിക്കേണ്ടത് കേരളത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണ്. തൃശ്ശൂരില്‍ തുടക്കം കുറിച്ച ബിജെപിയുടെ വികസന കണ്‍വെന്‍ഷന്‍ മറ്റു ജില്ലകളില്‍ നടന്നു വരുന്നു. രാജ്യം കണ്ടിട്ടുള്ള പ്രമുഖ ടെക്‌നോക്രാറ്റും, വിജയംവരിച്ച സംരംഭകനുമായ രാജീവ് ചന്ദ്രശേഖര്‍ വികസനത്തെക്കുറിച്ച് തെളിഞ്ഞ കാഴ്ചപ്പാടുള്ള വ്യക്തിയാണ്. വികസനത്തിന്റെ കാര്യത്തില്‍ കേരളം എവിടെയെത്തി നില്‍ക്കുന്നു എന്നതിനെക്കുറിച്ച് ശരിയായ ധാരണയുള്ളതിനാല്‍ കേരളം വികസിക്കാന്‍ എന്തൊക്കെയാണ് വേണ്ടതെന്നും, എവിടെ നിന്നാണ് തുടക്കം കുറിക്കേണ്ടതെന്നും രാജീവ് ചന്ദ്രശേഖറിന് അറിയാം. ബിജെപിയുടെ വികസന കണ്‍വെന്‍ഷനുകളിലെ പ്രസംഗങ്ങള്‍ തന്നെ ഇതിനു തെളിവാണ്. കേരള വികസനത്തിന്റെ ഒരു പരിപ്രേക്ഷ്യം അവതരിപ്പിക്കാനും, രൂപരേഖ വരച്ചു കാട്ടാനും ബിജെപി അധ്യക്ഷന് കഴിയുന്നുണ്ട്.

വികസിത കേരളം ഒരു മുദ്രാവാക്യം മാത്രമല്ലന്നും, ബിജെപിയുടെ ലക്ഷ്യവും ജനങ്ങളോടുള്ള കടമയുമാണ് അതെന്നും വ്യവസായ രംഗത്ത് പരിചയ സമ്പത്തുള്ള ഈ മുന്‍ കേന്ദ്രമന്ത്രി പറയുമ്പോള്‍ ഇക്കാര്യത്തിലുള്ള ആധികാരികത വ്യക്തമാണ്. കടം മേടിക്കാതെ മുന്നോട്ടുപോകാന്‍ കഴിയാത്ത ഒരു സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കാന്‍ നികുതിപ്പണത്തില്‍ നിന്ന് 100 കോടി ചെലവഴിക്കുന്നതിലെ വൈരുദ്ധ്യവും ജനവിരുദ്ധതയും കൊച്ചുകുട്ടികള്‍ക്കുപോലും മനസ്സിലാവും. സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും മാത്രമാണ് ഇക്കാര്യം മനസ്സിലാവാത്തത്. കേരളം വികസിക്കണമെന്ന് യാതൊരു താല്പര്യവുമില്ലാത്ത ഭരണസംവിധാനമാണ് ഒന്‍പത് വര്‍ഷമായി സംസ്ഥാനത്തുള്ളത്.

പത്തു വര്‍ഷത്തിലേറെയായി രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ലോകം കണ്ണുതുറന്ന് കാണുകയാണ്. അഴിമതിയും സ്വജനപക്ഷപാതവും കൈമുതലാക്കി രാജ്യം ഭരിച്ച കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തിയ സാമ്പത്തിക കെടുതികളില്‍ നിന്ന് ഭാരതം ഏറെ മുന്നോട്ടു പോയിരിക്കുന്നു. ലോകത്തെ അഞ്ചാമത്തെ വന്‍ സാമ്പത്തിക ശക്തിയായി മാറിയിരിക്കുന്ന ഭാരതം ചില വികസിത രാജ്യങ്ങളെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്. എല്ലാ രംഗത്തും രാജ്യം സ്വയംപര്യാപ്തമാവണം എന്ന ലക്ഷ്യമാണ് ബിജെപിക്കും മോദി സര്‍ക്കാരിനുമുള്ളത്.

ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്നതാണ് ബിജെപിയുടെ എക്കാലത്തെയും നയം. ഇത് ഒരു മുദ്രാവാക്യം മാത്രമായിരുന്നില്ല. അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ നയം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണത്തിലേറിയപ്പോള്‍ ഈ നയംതന്നെയാണ് കാര്യക്ഷമമായി നടപ്പാക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് അര്‍ഹിക്കുന്നത്തിലേറെ നല്‍കാന്‍ തയ്യാറുള്ള ഒരു ഭരണകൂടമാണിത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പോലും ഇത് ഉപയോഗപ്പെടുത്തുമ്പോള്‍ കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. വികസനം കൊണ്ടുവരാന്‍ മോദി സര്‍ക്കാരിനോട് സഹകരിക്കുന്നതിനു പകരം കേന്ദ്ര പദ്ധതികള്‍ തടസ്സപ്പെടുത്തുകയും, പേരുമാറ്റി നടപ്പാക്കി ചുളുവില്‍ ബഹുമതി നേടുകയുമാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. പ്രകൃതി ദുരന്തത്തില്‍ പ്പെട്ടവര്‍ക്ക് സഹായം എത്തിക്കുന്നതില്‍ പോലും അനാവശ്യമായ കക്ഷിരാഷ്‌ട്രീയം കലര്‍ത്തുകയാണ്.

ഐക്യകേരളം രൂപം കൊണ്ടതിന് ശേഷമുള്ള ഏഴ് പതിറ്റാണ്ട് കാലം മാറിമാറി സംസ്ഥാനം ഭരിച്ച ഇടതു-വലതു മുന്നണികള്‍ക്ക് കേരള വികസനത്തെ മുന്നോട്ടു നയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് അപ്രിയ സത്യമാണ്. കേരളത്തിന് അനുയോജ്യമായ വികസന സംരംഭങ്ങള്‍ തുടങ്ങാനും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഈ മുന്നണി ഭരണത്തില്‍ ഉണ്ടായില്ല. ഇതിന് അപവാദമായി പറയാവുന്നത് കൊച്ചിയിലെ അന്താരാഷ്‌ട്ര സ്റ്റേഡിയവും നെടുമ്പാശ്ശേരി വിമാനത്താവളവുമൊക്കെയാണ്. സാമാന്യ ജനങ്ങളുടെ ജീവനോപാധികള്‍ക്ക് വളരെയൊന്നും പിന്തുണ നല്‍കുന്നതല്ല ഇവയൊന്നും. അധികാരത്തുടര്‍ച്ച ലഭിച്ചിട്ടും യഥാസമയം മാലിന്യ സംസ്‌കരണം നടത്തി വൃത്തിയുള്ള ഒരു നഗരം പോലും സൃഷ്ടിക്കാന്‍ കഴിയാത്ത പിണറായി സര്‍ക്കാരിന് വികസനം എന്നു പറഞ്ഞാല്‍ അഴിമതിയാണ്. പാരിസ്ഥിതികമായി കേരളത്തെ നശിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടി വാശിപിടിച്ചത് ഇതിനാണല്ലോ. നികുതിപ്പണം പാര്‍ട്ടിക്കാര്‍ക്ക് മുതല്‍ക്കൂട്ടാന്‍ വഴിയൊരുക്കുന്നതാണ് പിണറായി സര്‍ക്കാരിന്റെ ബജറ്റുകള്‍ പോലും.

ഇടതുപക്ഷത്തില്‍ നിന്ന് വ്യത്യസ്തമായി ഒരു വികസന സങ്കല്പം കേരളം ഭരിച്ച കോണ്‍ഗ്രസിനും യുഡിഎഫിനുമില്ല. വികസനത്തിന്റെ പേരില്‍ അഴിമതി ലക്ഷ്യംവച്ച് സിപിഎമ്മിനെ അനുകരിക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാരുകളും ചെയ്തിട്ടുള്ളത്. ഇതിന് മാറ്റം വന്നാലല്ലാതെ യഥാര്‍ത്ഥ കേരള വികസനം സാധ്യമാകില്ല. രാജ്യത്തിന്റെ വികസന നായകനായ നരേന്ദ്ര മോദിക്കൊപ്പവും ബിജെപിക്കൊപ്പവും സഞ്ചരിച്ചാല്‍ കേരളത്തിന് വികസനത്തിന്റെ സുവര്‍ണ തീരത്തേക്ക് സഞ്ചരിക്കാം. ഈ ദൗത്യമാണ് ബിജെപി ഏറ്റെടുത്തിട്ടുള്ളത്. കക്ഷിരാഷ്‌ട്രീയത്തിനപ്പുറം ചിന്തിക്കുന്ന രാജീവ് ചന്ദ്രശേഖറില്‍ കേരളത്തിന്റെ വികസന നായകനെ ദര്‍ശിക്കാം. ഇങ്ങനെയൊരാള്‍ നയിക്കുന്ന പാര്‍ട്ടിക്കൊപ്പം അണിനിരക്കേണ്ടത് ഓരോ മലയാളിയുടെയും ഉത്തരവാദിത്വമാണ്.

Tags: Narendra Modideveloped Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.