Kerala

മേയ് മാസത്തെ സാമൂഹ്യ, ക്ഷേമ പെന്‍ഷനൊപ്പം ഒരു ഗഡു കുടിശിക കൂടി നല്‍കും

രണ്ട് ഗഡു പെന്‍ഷന്‍ ഒരുമിച്ച് ലഭിക്കുന്നതോടെ ഓരോ ഗുണഭോക്താവിനും അടുത്ത മാസം 3200 രൂപ വീതം ലഭിക്കും

Published by

തിരുവനന്തപുരം: സാമൂഹ്യ, ക്ഷേമ പെന്‍ഷനുകളുടെ കുടിശികയില്‍ ഒരു ഗഡുകൂടി അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. മേയ് മാസത്തെ പെന്‍ഷനൊപ്പം ഒരു ഗഡു കുടിശിക കൂടി നല്‍കുമെന്ന് ധനന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

അടുത്ത മാസം പകുതി കഴിഞ്ഞ് പെന്‍ഷന്‍ വിതരണം തുടങ്ങാനാണ് നിര്‍ദേശം. ഇതിനായി സര്‍ക്കാറിന് 1800 കോടി രൂപയോളം വേണ്ടിവരും. രണ്ട് ഗഡു പെന്‍ഷന്‍ ഒരുമിച്ച് ലഭിക്കുന്നതോടെ ഓരോ ഗുണഭോക്താവിനും അടുത്ത മാസം 3200 രൂപ വീതം ലഭിക്കും.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ അതാത് മാസം തന്നെ ക്ഷേമ പെന്‍ഷന്‍ വിതരണം നടന്നുവരുന്നുണ്ട്.നിലവില്‍ മൂന്ന് ഗഡുക്കളാണ് കുടിശികയുള്ളത്. ഇതിലൊരു ഗഡു കൂടി മേയ് മാസത്തെ പെന്‍ഷനൊപ്പം വിതരണം ചെയ്യാനാണ് ധനവകുപ്പ് തുക അനുവദിച്ചിരിക്കുന്നത്. 62 ലക്ഷത്തോളം പേര്‍ക്കാണ് സംസ്ഥാനത്ത് ഇപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by