World

ചൈനയുമായി വ്യാപാരയുദ്ധം:ടെസ് ലയും ഫോര്‍ഡും ചൈനയില്‍ കാറുകളുടെ വില്‍പന നിര്‍ത്തി; ഇന്ത്യയില്‍ ടെസ് ല ആദ്യം ഇറക്കുക വൈ മോഡല്‍

വ്യാപാരയുദ്ധത്തിന്‍റെ ഭാഗമായി ടെസ് ലയുടെ എസ്, എക്സ് എന്നീ മോഡല്‍ കാറുകളുടെ വില്‍പന ചൈനയില്‍ നിര്‍ത്തിവെച്ചു. ചൈന യുഎസില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് 150 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചതാണ് ടെസ് ല ചൈനയില്‍ കാര്‍ വില്‍പന വേണ്ടെന്ന് വെച്ചത്. ഈ പുതിയ കാറുകള്‍ക്ക് ഇപ്പോള്‍ കമ്പനി ഓര്‍ഡറുകള്‍ എടുക്കുന്നില്ല.

Published by

വാഷിംഗ്ടണ്‍: വ്യാപാരയുദ്ധത്തിന്റെ ഭാഗമായി ടെസ് ലയുടെ എസ്, എക്സ് എന്നീ മോഡല്‍ കാറുകളുടെ വില്‍പന ചൈനയില്‍ നിര്‍ത്തിവെച്ചു. ചൈന യുഎസില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് 150 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചതാണ് ടെസ് ല ചൈനയില്‍ കാര്‍ വില്‍പന വേണ്ടെന്ന് വെച്ചത്. ഈ പുതിയ കാറുകള്‍ക്ക് ഇപ്പോള്‍ കമ്പനി ഓര്‍ഡറുകള്‍ എടുക്കുന്നില്ല.

യുഎസ് കാര്‍ കമ്പനിയായ ഫോര്‍ഡും വില്‍പന നിര്‍ത്തിയതായി പ്രഖ്യാപിച്ചു. ഫോര്‍ഡ് അവരുടെ എസ് യുവി, സ്പോര്‍ട്സ് കാറുകള്‍, ട്രക്കുകള്‍ എന്നിവയുടെ വില്‍പനയാണ് നിര്‍ത്തിയത്.

അതേ സമയം, ഇന്ത്യയില്‍ ടെസ് ലയുടെ വൈ മോഡല്‍ കാറുകള്‍ ആണ് ആദ്യം വില്‍പന നടത്തുക. ടെസ് ല ഉല്പാദിച്ച അഞ്ചാമത്തെ മോഡല്‍ ആണ് വൈ കാറുകള്‍. മോഡല്‍ എസ്, മോഡല്‍ എക്സ്, മോഡല്‍ 3, റോഡ് സ്റ്റര്‍ എന്നിവയാണ് ടെസ് ല ആദ്യം ഇറക്കിയ മോഡല്‍. കോംപാക്ട് ക്രോസ്സോവര്‍ മാതൃകയില്‍പ്പെട്ട ഇലക്ട്രിക് കാര്‍ ആണ് വൈ കാറുകള്‍. വൈ കാറിന്റെ ടെസ്റ്റ് ചെയ്യാനുള്ള മോഡല്‍ മുംബൈയില്‍ പരീക്ഷിച്ചിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക