India

നോബേൽ സമ്മാനത്തിന് വേണ്ടി ഇന്ത്യക്കാരുടെ രക്തം ചീന്തി നെഹ്‌റു ഒരുക്കിയ സിന്ധു നദീജല കരാർ ; വിമർശനം തീക്ഷണമാക്കി നിഷികാന്ത് ദുബെ

ഭീകരാക്രമണത്തിന് ശേഷം മോദി സർക്കാർ സിന്ധു നദീജല കരാർ നിർത്തിവച്ചു. ഇനി നമ്മൾ പാകിസ്ഥാനെ കഷ്ടപ്പെടുത്തിയ ശേഷം ഇല്ലാതാക്കുമെന്ന് നിഷികാന്ത് ദുബെ പറഞ്ഞു

Published by

ന്യൂദൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം സിന്ധു നദീജല കരാർ നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ബിജെപി എംപി നിഷികാന്ത് ദുബെ പ്രശംസിച്ചു. ഈ ഭീകരാക്രമണത്തിന് ശേഷം മോദി സർക്കാർ സിന്ധു നദീജല കരാർ നിർത്തിവച്ചു. ഇനി നമ്മൾ പാകിസ്ഥാനെ കഷ്ടപ്പെടുത്തിയ ശേഷം ഇല്ലാതാക്കുമെന്ന് നിഷികാന്ത് ദുബെ പറഞ്ഞു.

ഇതിനു പുറമെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെയും ലക്ഷ്യം വച്ചുകൊണ്ട് അദ്ദേഹം വിമർശനങ്ങൾ അഴിച്ചുവിട്ടു. നോബേൽ സമ്മാനം ലഭിക്കാൻ വേണ്ടിയാണ് നെഹ്‌റു സിന്ധു നദീജല ഉടമ്പടിയിൽ ഒപ്പുവെച്ചതെന്ന് അദ്ദേഹം പരിഹസിച്ചു.

“പാമ്പിന് വെള്ളം നൽകിയ കരാറിലെ നായകൻ, 1960 ൽ സിന്ധു, രവി, ബിയാസ്, ചെനാബ്, സത്‌ലജ് എന്നിവിടങ്ങളിൽ നിന്ന് നോബൽ സമ്മാനം ലഭിക്കാൻ ഇന്ത്യക്കാരുടെ രക്തം ചീന്തിയതാണ് നെഹ്‌റുജി. എന്നാൽ ഇന്ന് മോദിജി ഭക്ഷണവും വെള്ളവും നിർത്തലാക്കി. പാകിസ്ഥാനികൾ വെള്ളമില്ലാതെ അവസാനിക്കും. ഇതാണ് 56 ഇഞ്ച് നെഞ്ച്. ” – അദ്ദേഹം എക്സിൽ കുറിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക