India

ഇന്ത്യയുടെ നടപടിയിൽ ഭയം ; മിസൈൽ പരീക്ഷിച്ച് പാകിസ്ഥാൻ : ഇന്ത്യൻ ദേശീയ ഏജൻസികൾ അതീവ ജാഗ്രതയിൽ

ഏപ്രിൽ 24-25 തീയതികളിൽ കറാച്ചി തീരത്ത് കരയിൽ നിന്ന് കരയിലേക്ക് വിക്ഷേപിക്കാവുന്ന മിസൈൽ പരീക്ഷിക്കുമെന്ന് പാകിസ്ഥാൻ ഇതിനോടകം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്

Published by

കറാച്ചി : പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യ കർശന നടപടി സ്വീകരിച്ചതിനെത്തുടർന്ന് പാകിസ്ഥാനിൽ പരിഭ്രാന്തി പടരുന്നു. ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയത്തിൽ പാകിസ്ഥാൻ മിസൈൽ പരീക്ഷണം നടത്തി.

ഏപ്രിൽ 24-25 തീയതികളിൽ കറാച്ചി തീരത്ത്  കരയിൽ നിന്ന് കരയിലേക്ക് വിക്ഷേപിക്കാവുന്ന മിസൈൽ പരീക്ഷണം നടത്തുമെന്നാണ് പാകിസ്ഥാൻ  അറിയിച്ചിരുന്നത്. ഇത് പാകിസ്ഥാൻ നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേ സമയം ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഏജൻസികൾ എല്ലാ സംഭവവികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ചൊവ്വാഴ്ച ജമ്മു കശ്മീരിലെ പഹൽഗാമിൽ തീവ്രവാദികൾ ആക്രമണം നടത്തി 27 സാധാരണക്കാരെ കൊലപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് പാകിസ്ഥാൻ കൂടുതൽ  പ്രതിരോധത്തിലായത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക